പ്രശസ്ത മലയാള നടൻ ശ്രീനിവാസൻ ഇപ്പോൾ ആശുപത്രിയിൽ ആണെന്ന വാർത്തയാണ് പുറത്തു വരുന്നത്, കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നുള്ള വിവരവും പുറത്തു വന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് എന്നും ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. അതിനെ തുടർന്ന് മാര്‍ച്ച് 31ന് ആണ് ശ്രീനിവാസനെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയത്.
ഏതായാലും ഇപ്പോൾ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു, ജയറാം- മീര ജാസ്മിൻ ടീം അഭിനയിച്ച മകൾ എന്ന ചിത്രത്തിൽ ആണ് ശ്രീനിവാസൻ അടുത്തിടെ അഭിനയിച്ചത്. ഏപ്രിൽ അവസാനം ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. ഇത് കൂടാതെ മോഹൻലാൽ നായകനാവുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രം രചിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ശ്രീനിവാസൻ എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണമാണ് ആ പ്രൊജക്റ്റ് സംഭവിക്കാത്തത് എന്ന് ഈ അടുത്തിടെയാണ് സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയത്. നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസൻ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമകൾ വളരെ കുറച്ചാണ് ചെയ്യുന്നത്. ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ അഭിനേതാക്കളായും സംവിധായകനായും ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപതിയിൽ ആണ് ഇപ്പോൾ ശ്രീനിവാസൻ ഉള്ളത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
This website uses cookies.