യുവതാരം ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രമാണ് ജേർണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ലോഞ്ച് ചെയ്യുകയുണ്ടായി. റോഡ് മൂവി ആയി ഒരുക്കുന്ന ചിത്രം ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലും ഒപ്പം ലക്ഷദ്വീപിലും ചിത്രീകരിക്കുന്നുണ്ട്.
ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക് ശേഷം സഞ്ജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മോഷപറയുടെ ബാനറിൽ ശ്രീനാഥ് ഭാസിയും കിഷ്കിന്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, സാഗർ ദാസ് എന്നിവരും ചേർന്നാണ് ജേർണി നിർമ്മിക്കുന്നത്. ലില്ലി, ഫോറൻസിക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദും ജേർണിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹോം, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സുബ്രമണ്യൻ ആണ് ജേർണിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. മാത്യു പ്രസാദ് ക്യാമറയും സാഗർ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റൂമ് ഡിസൈനർ ആയ ഉത്തര മേനോൻ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ചിതത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ധനേഷ് ആനന്ദ് ആണ്.
പ്രൊഡക്ഷൻ കണ്ട്രോളർ നിജിൽ ദിവാകരൻ, ആർട്ട് അരുൺ തിലകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്. അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് സുജിത് സുരേന്ദ്രൻ, അർജുൻ ആസാദ്. വിഎഫ്എക്‌സ് ഐഡന്റ് ലാബ്‌സ്, ഡിസൈൻ മാ മി ജോ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.