ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ പ്രശസ്ത മലയാള നായക നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ഇന്നാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഈ നായക നടനെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഈ കഴിഞ്ഞയാഴ്‌ച റിലീസ് ചെയ്ത ‘ചട്ടമ്പി’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിലായിരുന്നു ശ്രീനാഥ് ഭാസി അവതാരകയോടും അവിടെയുണ്ടായിരുന്ന ക്രൂ അംഗങ്ങളോടും മോശമായി പെരുമാറിയത്.
വളരെ മോശമായ ഭാഷയിൽ ശ്രീനാഥ് ഭാസി സംസാരിച്ചു എന്നും, അത്രക്കും മോശമായ തെറി വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഓണ്ലൈൻ മാധ്യമത്തിന് വേണ്ടി ജോലി ചെയ്തവർ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ മോശം പെരുമാറ്റത്തിന് ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ മാധ്യമ പ്രവർത്തകരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഒരു റേഡിയോ അഭിമുഖത്തിൽ പോയ ശ്രീനാഥ് ഭാസി അവിടെയുള്ള റേഡിയോ ജോക്കിയോടും അപമര്യാദയായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വലിയ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രീനാഥ് ഭാസിക്കെതിരെ ഉയരുന്നത്. നായകനായും സഹനടനായുമെല്ലാം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടനാണ് ശ്രീനാഥ് ഭാസി. ലാൽ ജൂനിയർ സംവിധാനം ചെയ്ത ഹണി ബീ എന്ന ചിത്രമാണ് ഈ നടനെ പോപ്പുലറാക്കി മാറ്റിയത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.