പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരങ്ങളായ നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തങ്ങളുടെ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത് നടി അദിതി റാവു ഹൈദരിയാണ്. “നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു.’’, എന്നാണ് ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് അദിതി കുറിച്ചത്.
ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ആയിരുന്നു ഇരുവരും. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോഴാണ് ഇവർ രണ്ടു പേരും പരസ്പരം പ്രണയത്തിലാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇപ്പോൾ നടന്നത്. 2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ഡൽഹിയിൽ നിന്നുള്ള ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർഥ് വിവാഹം ചെയ്തത്. എന്നാൽ 2007 ൽ അദ്ദേഹം വിവാഹ മോചിതനായി. 2002ൽ ബോളിവുഡ് താരം സത്യദീപ് മിശ്രയെ വിവാഹം ചെയ്ത അദിതി, 2012ൽ വിവാഹമോചിതയായി.
ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ അദിതിയും സിദ്ധാർഥും ഇപ്പോഴും തെന്നിന്ത്യയിലെ തിരക്കുള്ള താരങ്ങളാണ്. കമൽ ഹാസനെ നായകനാക്കി ശങ്കർ ഒരുക്കിയ ഇന്ത്യൻ 2 ആണ് സിദ്ധാർഥ് അഭിനയിച്ചു റിലീസ് ചെയ്ത അവസാന ചിത്രം. ഇന്ത്യൻ 3 ലും സിദ്ധാർഥ് നിർണ്ണായക കഥാപാത്രമായി എത്തുന്നുണ്ട്. ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരിസ് ആണ് അദിതി അഭിനയിച്ച അവസാനമായി റിലീസ് ചെയ്തത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.