[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അമ്മ യോഗം മൊബൈലില്‍ ചിത്രീകരിക്കാൻ ശ്രമിച്ചു; നടൻ ഷമ്മി തിലകന് എതിരെ നടപടിക്ക് സാധ്യത..!

കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഥവാ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന ഈ സംഘടനയിലെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും അതുപോലെ ജനറൽ ബോഡി യോഗവും നടന്നത്. കഴിഞ്ഞ രണ്ടു വർഷവും അമ്മയുടെ പ്രസിഡന്റ് ആയി മികച്ച നേതൃത്വം കാഴ്ച വെച്ച, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ തന്നെ ഇത്തവണയും അമ്മ പ്രസിഡന്റ് ആയി എതിരില്ലാതെ തന്നെ തിരഞ്ഞെടുത്തിരുന്നു. അഞ്ഞൂറിലധികം അംഗങ്ങൾ ഉള്ള അമ്മയിലെ 316 അംഗങ്ങൾ ഇന്നലെ നടന്ന ജനറൽ ബോഡിയിൽ പങ്കെടുക്കുകയും ജനാധിപത്യപരമായ രീതിയിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയും ചെയ്തു. ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് എന്നിവർ യഥാക്രമം ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രെഷറർ എന്നീ സ്ഥാനങ്ങളിൽ എത്തിയപ്പോൾ മണിയൻ പിള്ള രാജു, ശ്വേതാ മേനോൻ എന്നിവർ വൈസ് പ്രെസിഡന്റുമാരായി. ഇവരെ കൂടാതെ ബാബുരാജ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, രചന നാരായണൻ കുട്ടി, സുധീർ കരമന, ലാൽ, വിജയ് ബാബു, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ലെന എന്നിവരാണ് എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇപ്പോഴിതാ ഇന്നലത്തെ ചടങ്ങിന് ശേഷം സംഘടനയിൽ ഉണ്ടായ ഒരു വിഷയം വാർത്തയായിരിക്കുകയാണ്. ഇന്നലെ നടന്ന അമ്മ ജനറൽ ബോഡി മീറ്റിംഗിലും ചർച്ചയിലും മാധ്യമങ്ങൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല. എന്ന ഈ ചർച്ച മൊബൈലിൽ പകർത്താൻ ശ്രമിച്ച നടൻ ഷമ്മി തിലകന് എതിരെ നടപടി ഉണ്ടാവാനുള്ള സാധ്യത ആണ് പുറത്തു വന്നിരിക്കുന്നത്. ഷമ്മി തിലകൻ യോഗ നടപടികൾ മൊബൈലിൽ പകർത്തുന്നത് കണ്ട ഒരു താരം, ഈ വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. അതോടെ അമ്മയിലെ ഒരുപാട് അംഗങ്ങൾ ഷമ്മി തിലകൻ കാണിച്ച ഈ അച്ചടക്ക ലംഘനത്തിനു എതിരെ നടപടി വേണമെന്ന് പുതിയ എക്സികുട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. നടപടി ഉണ്ടാവുമോ അതോ താക്കീതു മാത്രം നൽകിയാൽ മതിയോ എന്ന കാര്യം അടുത്ത കമ്മിറ്റി യോഗത്തിൽ ആണ് തീരുമാനിക്കൂ. തല്ക്കാലം താക്കീതു മാത്രമാണ് നൽകിയിരിക്കുന്നത് എങ്കിലും നടപടി വേണം എന്ന ആവശ്യമാണ് സംഘടനയിലെ അംഗങ്ങൾ ഭാരവാഹികളുടെ മുന്നിൽ വെച്ചിരിക്കുന്നത്.

webdesk

Recent Posts

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്…

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…

15 hours ago

നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷനുമായി ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…

2 days ago

പുതുമുഖങ്ങൾക്ക് അവസരവുമായി വീണ്ടും മലയാളസിനിമ: യു.കെ.ഓ.കെയുടെ സംവിധായകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…

3 days ago

കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…

5 days ago

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…

5 days ago

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ അൻബറിവ് മാസ്റ്റേഴ്സ്

ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…

5 days ago

This website uses cookies.