തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായി എത്തിയ പുതിയ ചിത്രമാണ് പുഷ്പ. ഈ കഴിഞ്ഞ വെള്ളിയാഴ്ച ലോകം മുഴുവൻ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്ത ഈ ചിത്രം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസുമാണ്. രണ്ടു ഭാഗങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സുകുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത് എങ്കിലും ബോക്‌സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ വേൾഡ് വൈഡ് കലക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.
173 കോടി രൂപയാണ് ഈ ചിത്രം ആദ്യ 3 ദിവസം കൊണ്ട് നേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് 2021 ലെ ഇന്ത്യൻ സിനിമകൾ നേടിയതിൽ ഏറ്റവും വലിയ വീക്കെൻഡ് കളക്ഷൻ ആണെന്നാണ് സൂചന. 2021 ലെ ഏറ്റവും വലിയ ഹിറ്റുകൾ അക്ഷയ് കുമാർ നായകനായ ബോളിവുഡ് ചിത്രം സൂര്യവംശിയും വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററും ആണ്. ആ ചിത്രങ്ങൾ ആദ്യ വീക്കെൻഡ് നേടിയ കലക്ഷൻ പോയിന്റ് ആണ് പുഷ്പ മറികടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് രശ്മിക മന്ദന ആണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ ഒരു പക്ക അല്ലു അർജുൻ ഷോ ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.