[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല, മകൻ അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു

കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവരും ലോക്ക് ഡൗണിലായതോടെ നമ്മുടെ നാട്ടിലെ സിനിമാ വ്യവസായവും നിലച്ചു നിൽക്കുകയാണ്. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും മറ്റനേകം ജോലിക്കാരുമടങ്ങുന്ന നമ്മുടെ മലയാള സിനിമാ ഇന്ഡസ്ട്രിയും വലിയ പ്രതിസന്ധിയിലൂടെ തന്നെയാണ് കടന്നു പോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ മലയാള സിനിമയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർക്ക് സാമ്പത്തിക സഹായം നൽകിയും അവരെ വിളിച്ചു മാനസിക പിന്തുണ നൽകിയും മുന്നിൽ നിൽക്കുന്നത് മലയാളത്തിന്റെ മഹാനടനായ ശ്രീ മോഹൻലാലാണ്. മലയാള സിനിമയിലെ ദിവസ വേതനക്കാർക്കു വേണ്ടി പത്തു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകിയ മോഹൻലാൽ അതിനോടൊപ്പം തന്നെ മലയാളത്തിലെ ഒരുപാട് നടന്മാരെ വിളിക്കുകയും അവരുടെ ക്ഷേമ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുകയാണ്. മറ്റാരും തന്നെ വിളിക്കാതിരുന്നപ്പോൾ ലാലേട്ടൻ മാത്രം തന്നെ വിളിച്ചുവെന്ന് നടൻ മണിക്കുട്ടൻ പറഞ്ഞിരുന്നു. അതുപോലെ നടനും സംവിധായകനുമായ ശ്രീകുമാറും പറയുന്നത് മോഹൻലാൽ എന്ന മനുഷ്യൻ ഒരു ഫോൺ വിളിയിലൂടെ തന്ന കരുതലിനേയും സ്നേഹത്തെയും കുറിച്ചാണ്. ഇപ്പോഴിതാ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരും മോഹൻലാൽ തന്നെ വിളിച്ചു സംസാരിച്ച കാര്യം പറയുകയാണ്.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല. മകൻ ( പുലിമുരുകൻ) അച്ഛനെ വിളിച്ച് സുഖവിവരം അന്യോഷിച്ചു. മലയാളത്തിൻ്റെ അഭിമാനം പത്മശ്രീ മോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്യോഷിച്ചു, അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ. സന്തോഷം അടക്കാൻ പറ്റുന്നില്ല. മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ. ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക, ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്. എൻ്റെ സ്വപ്ന പദ്ധതിയെ പറ്റി (നാടകആംഫിതീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിൻ്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു. നാടകത്തെ കുറിച്ച് അന്യോഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്. LoveuLaletta #Loveu #Loveu.

സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാറെ, റാമിനെ, എമ്പുരാനെ. ബറോസിനെ. etc അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ. ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട ജയസൂര്യ, സലിം കുമാർ, നന്ദുഏട്ടൻ, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്യോഷിക്കുന്നു. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ. അതെ നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും. Stay at Home, Stay safe.

webdesk

Recent Posts

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

10 hours ago

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…

3 days ago

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…

5 days ago

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…

5 days ago

‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…

7 days ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…

1 week ago

This website uses cookies.