[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞങ്ങൾ ഏറ്റവും കൂടുതൽ അടുത്തതും, സംസാരിച്ചതും ഈ ലോക്ക് ഡൗൺ ദിവസങ്ങളിൽ; പൃഥ്വിരാജ് സുകുമാരനുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് ദുൽഖർ സൽമാൻ

കൊറോണ ഭീതി മൂലം രാജ്യമെങ്ങും ലോക്ക് ഡൗണിലായിരിക്കെ സിനിമാ ലോകത്തെ പ്രശസ്ത താരങ്ങളെല്ലാം വീടുകളിലാണ്. ഷൂട്ടിങ്ങും സിനിമയുമായി ബന്ധപ്പെട്ട മറ്റു തിരക്കുകളും ഒന്നുമില്ലാതെയിരിക്കുന്ന വലിയ താരങ്ങൾ കൂടുതൽ സമയവും തങ്ങളുടെ കുടുംബവുമൊത്തു ചെലവഴിക്കുന്ന സമയമാണിത്. അതുപോലെ സിനിമയ്ക്കു അകത്തും പുറത്തുമുള്ള സൗഹൃദങ്ങളെ ഓർത്തെടുക്കാനും അവരോടൊക്കെ വീണ്ടും സംസാരിക്കാനുള്ള സമയവുമായി ഇതിനെ മാറ്റുകയാണ് താരങ്ങൾ. യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ കുടുംബവുമൊത്തു കൊച്ചിയിലാണ്. ദുൽഖർ സൽമാൻ പറയുന്നത് ഈ ലോക്ക് ഡൗൺ സമയത്തു താൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതു പൃഥ്വിരാജ് സുകുമാരനോടൊപ്പമാണെന്നാണ്. ആട് ജീവിതത്തിന്റെ ഷൂട്ടിങ്ങിനായിമാർച്ച് ആദ്യ വാരം ജോർദാനിലെത്തിയ പൃഥ്വിരാജ് ഇപ്പോൾ അവിടെ നിന്ന് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥയിലാണ്. സംവിധായകൻ ബ്ലെസ്സിയടക്കം അറുപതു പേരുള്ള ഷൂട്ടിംഗ് ടീം അവിടെയാണിപ്പോൾ.

പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട് എന്നും മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിംഗ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണെന്നും ദുൽഖർ പറയുന്നു. വളരെ കഷ്ടമാണ് അവരുടെ കാര്യമെന്നും എപ്പോള്‍ മടങ്ങാല്‍ സാധിക്കും എന്നതിനെക്കുറിച്ചും ഒരു വ്യക്തതയില്ലെന്നും ദുൽഖർ പറഞ്ഞു. ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തിലാണ് ദുൽഖർ മനസ്സ് തുറക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും കഷ്ടപ്പെട്ട് തയ്യാറെടുത്തിട്ട് ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണെന്നും ദുൽഖർ പറയുന്നു. ഈ സമയത്ത് താന്‍ പൃഥ്വിരാജിനോട് പതിവിലുമേറെ സംസാരിക്കുന്നുണ്ട് എന്നും ഇത്രയും കാലം പൃഥ്വിയുമായി ബോണ്ട്‌ ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ലായെന്നും ദുൽഖർ സൽമാൻ വിശദീകരിച്ചു. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ദുൽഖർ, രണ്ടു ദിവസം കൂടുമ്പോഴൊക്കെ പ്രിത്വിയെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും എന്നും പറയുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.