[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇതൊരു ഇന്ത്യൻ സിനിമയാണോ എന്ന് തോന്നി പോകും; മരക്കാർ സിനിമയേക്കുറിച്ചു കൂടുതൽ വിവരങ്ങളുമായി നടൻ സന്തോഷ് കീഴാറ്റൂർ..!

മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിലൊരാളാണ് സന്തോഷ് കീഴാറ്റൂർ. നാടകത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വന്ന ഈ നടൻ തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാരിലും സന്തോഷ് കീഴാറ്റൂർ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഒരു ഫേസ്ബുക് ലൈവിൽ അദ്ദേഹം ഈ ചിത്രത്തെക്കുറിച്ചു മനസ്സ് തുറന്നു. മരക്കാരിനെ കുറിച്ച് സന്തോഷ് കീഴാറ്റൂർ പറയുന്ന വാക്കുകൾ ഓരോ സിനിമാ പ്രേമിക്കും ആവേശമുണ്ടാക്കുന്നതാണെന്നു പറയാതെ വയ്യ. ഇതൊരു ഇന്ത്യൻ സിനിമയാണോ എന്ന് തോന്നി പോകുന്ന തരത്തിൽ, ലോകനിലവാരത്തിലാണ് മരക്കാർ ഒരുക്കിയിരിക്കുന്നതെന്നാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്. മരക്കാരിലെ ക്ലൈമാക്സ് സംഘട്ടനമൊക്കെ അത്‌ഭുതപ്പെടുത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുറച്ചു വൈകിയാണെങ്കിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ മരക്കാർ തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഷൂട്ട് ചെയ്യുമ്പോൾ തന്നെ അത്ഭുതപ്പെടുത്തിയ ഈ ചിത്രം ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ എല്ലാം തീർന്നു മുന്നിലെത്തുമ്പോൾ വലിയ വിസ്മയം തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്നാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്. പ്രേക്ഷകരെ പോലെ തന്നെ താനും ആ ചിത്രം ഏറെ പ്രതീക്ഷയോടെ തീയേറ്ററിൽ ചെന്ന് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സെറ്റുകൾ പോലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും, ഇതിലെ കൊട്ടാരവും കപ്പലും കോട്ടയും കടലുമെല്ലാം അത്രയും സ്വാഭാവികമായി തോന്നുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അടുത്ത വർഷമേ ഇനി ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുള്ളൂ എന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവരും ഇതിന്റെ സഹനിർമ്മാതാക്കളായി ഉണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 week ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

1 week ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.