മലയാള സിനിമയിലെ യുവനടന്മാറിൽ ഏറ്റവും വാഹന കമ്പമുള്ള വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. ആഡംബര വാഹനങ്ങൾ ഓടിക്കുന്നതിലും സ്വന്തമാക്കുന്നതിലും താരം എന്നും മുന്നിൽ തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതിയ ഥാർ. ഇന്ത്യയുടെ സ്വന്തം ഓഫ് റോഡ് വാഹനം എന്നാണ് താർ അറിയപ്പെടുന്നത്. പൃഥ്വിരാജ് അടുത്തിടെ പുതിയ ഥാർ ഓടിക്കുകയും തന്റെ അനുഭവം ട്വിറ്റെർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഡിസൈനിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിലും മികച്ച അനുഭവം തരുന്ന വാഹനമാണെന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.
വാഹനത്തിന്റെ വില നിര്ണയിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പൃഥ്വിരാജ് നിർദ്ദേശിക്കുകയുണ്ടായി. എല്ലാ കാര്യത്തിലും മികച്ച നിൽക്കുന്ന ഈ വാഹനത്തിന്റെ ഫീൽ ഗുഡ് മീറ്ററിന് ഹൈ സ്‌കോറാണ് താൻ നൽകുകയെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. തന്റെ ഈ അഭിപ്രായം പണി വാങ്ങി ചെയ്യുന്ന പ്രമോഷൻ അല്ലെന്നും താരം സൂചിപ്പിക്കുകയുണ്ടായി. മഹീന്ദ്രയുടെ ചെയർമാനായ ആനന്ദ് മഹീന്ദ്രയെ താരം ട്വിറ്ററിൽ മെൻഷൻ ചെയ്‌തട്ടിട്ടുണ്ട്. ഇപ്പോൾ ലംബോർഗിനിയിൽ എപ്പോഴും സഞ്ചരിക്കുന്ന പൃഥ്വിരാജ് മഹീന്ദ്രയുടെ പുതിയ ഥാർ സ്വന്തമാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കേരളത്തിൽ ഇതിനോടകം വൻ സ്വീകാരിത തന്നെയാണ് മഹീന്ദ്രയുടെ ഥാറിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ട്വിറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ അഭിപ്രായം മഹീന്ദ്രയുടെ പുതിയ വാഹനത്തിന് ഒരു ഫ്രീ പ്രമോഷൻ തന്നെയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.