മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നെടുമുടി വേണുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ആണ് ഇപ്പോൾ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും പ്രദർശനത്തിനെത്തിയ ആണും പെണ്ണും എന്ന സിനിമയിലാണ് നെടുമുടി വേണു അടുത്തു അഭിനയിച്ചത്. ഇത് കൂടാതെ ഇനി റിലീസ് ചെയ്യാനുള്ള ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അതുപോലെ തന്നെ മറ്റൊരു വമ്പൻ മോഹൻലാൽ ചിത്രമായ ആറാട്ടിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു.
ഡോ: ബിജു സംവിധാനം ചെയ്യുന്ന ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്യുന്ന അദ്ദേഹം, കമൽ ഹാസൻ നായകനാവുന്ന ഷങ്കർ ചിത്രം ഇന്ത്യൻ 2 ലും അഭിനയിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. അദ്ദേഹത്തിന് കോവിഡ് സ്ഥിതീകരിച്ചിരുന്നു എന്നും അതിനു ശേഷമാണു മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഈ വാർത്ത, മലയാള സിനിമാ പ്രേമികളെയും സിനിമാ ലോകത്തെയും വിഷമത്തിലാഴ്ത്തിയിരിക്കുകയാണ് എന്ന് തന്നെ പറയാം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.