ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടൻ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. വീരസിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ രാജാവായ ബാലകൃഷ്ണയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് #NBK 108.ക്രേസി കോമ്പിനേഷനിലുള്ള ചിത്രത്തിന്റെ പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഷൈൻ സ്ക്രീൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്നാണ് ഏറ്റവും പുതിയ ചിത്രം നിർമ്മിക്കുന്നത്.
ഒരു മാസ്സ് വിരുന്നാണ് ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്. രണ്ട് വ്യത്യസ്ത അവതാരങ്ങളിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയത്. ആദ്യത്തെ ലുക്കിൽ പരമ്പരാഗത വസ്ത്രം ധരിക്കുകയും രണ്ടാമത്തെ പോസ്റ്ററിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്, രണ്ട് ചിത്രങ്ങൾക്കും ഒട്ടേറെ പ്രത്യേകതകൾ ഉണ്ടെന്നാണ് സിനിമ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
രണ്ട് പോസ്റ്ററുകളും സിനിമ ലോകത്തെ ആകർഷിക്കുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ അറിയാൻ ആരാധകരും താല്പര്യപ്പെടുന്നുണ്ട്.ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിൽ ശ്രീലീല എത്തുന്നുണ്ട് കൂടാതെ, ബാലകൃഷ്ണയ്‌ക്കൊപ്പം കാജൽ അഗർവാളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.