മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റായ ശ്രീധരൻ പിള്ളയാണ് ട്വിറ്ററിലൂടെ ചിത്രത്തെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാൽ അഭിനയിക്കുന്നതെന്നും അരമണിക്കൂറോളം നീളുന്ന സംഘട്ടനരംഗങ്ങൾ ചിത്രത്തിൻറെ ക്ലൈമാക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതാണ് തിരക്കഥയുടെ ഹൈലൈറ്റെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം ശ്രീധരൻപിള്ളയുടെ ട്വീറ്റ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിൽ പങ്കുവെച്ച ചിത്രത്തിൻറെ ഹൈലൈറ്റ് ടീസറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചുമാസത്തോളം ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ശേഷം ക്രിസ്മസിനോടനുബന്ധിച്ച് ആയിരിക്കും തിയേറ്ററുകളിൽ എത്തുകയെന്നും സൂചനയുണ്ട്.
ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് പി എസ് റഫീഖ് ആണ്. സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.