വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കണ്ടത്തിലുള്ള സന്തോഷം പങ്കുവെച്ചു നടി അഹാന കൃഷ്ണ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അഹാനാ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. കാശ്മീരം, മാന്ത്രികൻ തുടങ്ങി ഒരുകാലത്ത് നിരവധി മലയാളം ചിത്രങ്ങളിലൂടെ ഏവർക്കും പ്രിയങ്കരനായി മാറിയ നടൻ കൃഷ്‌ണകുമാറിന്റെ മകളാണ് അഹാന. ഇന്നലെ മോഹൻലാൽ കൃഷ്ണകുമാറിന്റെ കുടുംബത്തെ കാണാൻ എത്തിയിരുന്നു. ഇരുവരും ഒന്നിച്ചു ഗാനവും പാടിയാണ് പിരിഞ്ഞത്. മോഹൻലാലിന്റെ തന്നെ ഇരുവർ എന്ന ചിത്രത്തിലെ ഗാനം ഇരുവരും ചേർന്ന് പാടുന്ന വീഡിയോയാണ് അഹാന പുറത്തുവിട്ടിരിക്കുന്നത്. 2003 ൽ മോഹൻലാലുമൊത്ത് നിൽക്കുന്ന ചിത്രങ്ങളോടൊപ്പം പുതിയ ചിത്രവും ചേർത്താണ് ഇൻസ്റ്റാഗ്രാമിൽ അഹാന ഓർമ്മകൾ പങ്കുവെച്ചത്. മോഹൻലാലിന്റെ ഗാനവും നൃത്തച്ചുവടുകളുമെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
മോഹൻലാലിന്റെ സുഹൃത്തുകൂടിയായ കൃഷ്ണകുമാർ മാന്ത്രികൻ മുതൽ വെളിപാടിന്റെ പുസ്തകംവരെയുള്ള നിരവധി ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 90 കളിൽ തിളങ്ങി നിന്ന നടനായിരുന്ന കൃഷ്‌ണകുമാർ. 1994 ൽ കാശ്മീരത്തിലൂടെ തന്റെ കരിയർ ആരംഭിച്ച കൃഷ്ണകുമാർ തമിഴിലും തെലുങ്കിലുമുൾപ്പടെ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 2014 ൽ രാജീവ് സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ അഞ്ജലി എന്ന വേഷം ചിത്രത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സാറാ എന്ന കഥാപാത്രമായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. ഒടിയൻ എന്ന തന്റെ ചിത്രത്തിന്റെ പുതിയ ഗെറ്റപ്പിലാണ് മോഹൻലാൽ കൃഷണകുമാറിനെയും കുടുംബത്തെയും കാണാൻ എത്തിയിരുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.