Prithviraj was my first choice for Pathonpatham Noottandu, but he did not have dates for me, says Vinayan
ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലഗനായകൻ കമൽ ഹാസനും സൂപ്പർസ്റ്റാർ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് പ്രേക്ഷകർക്ക് എല്ലായിപ്പോഴും ഇഷ്ടമാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആകാംക്ഷയും ആവേശവും പകർന്നുകൊണ്ട് 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തങ്ങളുടെ അതാത് സിനിമകളായ ‘ഇന്ത്യൻ-2’, ‘തലൈവർ170’ എന്നിവയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ച് പങ്കിട്ടത് .
ഇന്ത്യൻ സിനിമയിലെ സമാനതകളില്ലാത്ത 2 ഇതിഹാസങ്ങൾ ‘ഉലകനായകൻ’ കമൽ ഹാസനും സൂപ്പർസ്റ്റാർ രജനികാന്തും 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തങ്ങളുടെ അതാത് സിനിമകളായ ഇന്ത്യൻ-2, തലൈവർ170 എന്നിവയുടെ ഷൂട്ടിംഗിനിടെ നേരിയ നിമിഷം പങ്കിടുന്നു! എന്ന തലക്കെട്ടോടെയാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രം പങ്കുവച്ചത്.
ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന മാസ്റ്റർപീസ് ചിത്രമാണ് ‘ഇന്ത്യൻ 2’. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്.
സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ 170ആമത് ചിത്രമാണ് ‘തലൈവർ170’. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവർ 170-യുടെ സംഗീതസംവിധാനം.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.