തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന് നടൻ ഇന്ദ്രൻസ്. ആദ്യമായാണ് ഒരു പള്ളീലച്ചൻ ആയി അഭിനയിക്കാൻ തന്നെ ഒരാൾ വിളിക്കുന്നത് എന്നും വളരെ മികച്ച ഒരു കഥാപാത്രമാണ് അതെന്നും ഇന്ദ്രൻസ് പറയുന്നു. പുതിയ തലമുറയിലെ കുട്ടികൾ വളരെ വ്യത്യസ്തമായ വേഷങ്ങൾക്കാണ് തന്നെ വിളിക്കാറുള്ളതെന്നും അത് ഈ ചിത്രത്തിലും കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നായകൻ രഞ്ജിത് സജീവുമൊത്തുള്ള തന്റെ കോമ്പിനേഷൻ രംഗങ്ങൾ മികച്ചവയാണെന്നും മികച്ച ഭാവിയുള്ള ഒരഭിനേതാവാണ് രഞ്ജിത്ത് എന്നാണ് ആ രംഗങ്ങളിൽ ഒപ്പം അഭിനയിച്ചു കഴിഞ്ഞപ്പോൾ തനിക്ക് തോന്നിയതെന്നും ഇന്ദ്രൻസ് സൂചിപ്പിച്ചു.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ് 23 നു പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സാരംഗി ശ്യാം ആണ്. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൻസ് പുത്രൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും സംവിധായകൻ അരുൺ വൈഗ തന്നെയാണ്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.