എബ്രിഡ് ഷൈൻ- നിവിൻ പോളി- ആസിഫ് അലി കൂട്ട്കെട്ടിൽ പുറത്തു വന്ന മഹാവീര്യർ ഇപ്പോൾ വലിയ പ്രശംസ നേടി മുന്നേറുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരും ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വരികയാണ്. ഫാന്റസിയോടൊപ്പം ടൈം ട്രാവൽ, ഹാസ്യം എന്നിവയെല്ലാം ചേർത്തൊരുക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് ഈ ചിത്രം. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ചിത്രം കൂടിയാണ്. ഇതിന്റെ ആദ്യത്തെ ക്ളൈമാക്സിൽ പ്രേക്ഷകർക്ക് ചില ആശയക്കുഴപ്പങ്ങൾ വന്നതിനാൽ ഇപ്പോൾ പുതിയ ക്ലൈമാക്സോടെയാണ് മഹാവീര്യർ പ്രദർശനം തുടരുന്നത്. അതും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.
ഇപ്പോൾ പ്രശസ്ത സംവിധായകനും നടനുമായ വിപിൻ ആറ്റ്ലി ഈ ചിത്രം കണ്ടതിനു ശേഷം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “മഹാവീര്യർ കണ്ടു..രണ്ടു ടൈം ലൈനിൽ നടക്കുന്ന കാര്യങ്ങളെ ചില്ലറ തുട്ടുകൾ എണ്ണുന്നത് വഴി ഒറ്റ ടൈം ടൈംലൈനിൽ ആക്കിയതും, വിഗ്രഹം മോഷണം പോയതിന് ശേഷം കോടതിയിൽ വെച്ചുള്ള വാദത്തിൽ അപൂർണനന്ദയുടെ dialogues ൻ്റെ construction ഉം, ഈ കാലഘട്ടത്തിലെ കോടതിയിലേക്ക് പെട്ടന്ന് രാജാവും മന്ത്രിയും ഭടന്മാരൂം കയറി വരുന്നതും, അതൊരു സാങ്കല്പിക കോടതി ആവുന്നതും past ലെ കേസ് present ൽ വാദിക്കുന്നതും… ക്ലൈമാക്സിൽ ഈ കാലഘട്ടത്തിലെ ജഡ്ജിയുടെ വിധി രാജാവിന് അനുകൂലം ആകുന്നത് വഴി, എല്ലാ കാലഘട്ടത്തിലും സംഭവിക്കുന്നതും ഒരു പോലെ തന്നെ എന്ന തിരിച്ചറിവിൻ്റെ ചരട് കൊണ്ട് രണ്ടു കാലഘട്ടങ്ങളളെ ഒന്നിപ്പിച്ച brilliance നും…. മനോഹരമായ ഒരു സാഹിത്യ കൃതി വായിച്ചു തീരുന്ന സുഖവും തന്നതിനും….”.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.