സിനിമാ രംഗത്ത് പൊതുവെ ഭാഗ്യത്തിൽ വിശ്വസിക്കുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ ജ്യോതിഷം, സംഖ്യാ ശാസ്ത്രം എന്നിവയിലും വളരെയധികം വിശ്വസിക്കുന്ന താരങ്ങൾ സിനിമയിൽ ഉണ്ട്. മലയാള സിനിമയിലും അങ്ങനെ വിശ്വസിക്കുന്നവർ ഉണ്ടെന്നു മാത്രമല്ല ഇതിന്റെ ഒക്കെ അടിസ്ഥാനത്തിൽ സ്വന്തം പേരിൽ വരെ മാറ്റങ്ങൾ വരുത്തിയ ആളുകൾ ഉണ്ട്. മലയാള സിനിമയില്‍ നിന്ന് കുറച്ചു നാളുകൾ വിട്ടുനിന്ന പ്രശസ്ത നടി റോമ തിരിച്ചു വന്നപ്പോൾ സ്വന്തം പേരിലും ഉണ്ടായിരുന്നു ചെറിയൊരു മാറ്റം. Roma എന്ന എഴുത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പം H കൂടി ചേര്‍ത്ത് Romah എന്നാക്കി മാറ്റിയാണ് ഈ നടി തിരിച്ചു വന്നത്. അന്ന് അത് വാർത്ത ആയി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു പേരു മാറ്റം നടത്തി വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത് ജനപ്രിയ നായകൻ ദിലീപ് ആണ്.
ദിലീപ് നായകനായി എത്തുന്ന കേശു ഈ വീടിന്റെ നാഥന്‍എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഈ പുതുവർഷത്തിൽ റിലീസ് ചെയ്തിരുന്നു. ആ പോസ്റ്ററിൽ ആണ് ദിലീപിന്റെ പേരുമാറ്റം പ്രേക്ഷകർ ശ്രദ്ധിച്ചത്. ആ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ Dileep എന്നതിനു പകരം Dilieep എന്നാണ് എഴുതിയിരുന്നത്. അതായത് ഒരു ‘i’ കൂടി തന്റെ പേരിന്റെ സ്പെല്ലിങിൽ ദിലീപ് കൂട്ടി ചേര്‍ത്തിരിക്കുന്നു. അതിപ്പോൾ ഈ പ്രത്യേക സിനിമയ്ക്കു വേണ്ടി മാത്രം മാറ്റിയത് ആണോ അതോ ഔദ്യോഗികമായാണോ ചെയ്തത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷെ ദിലീപിന്റെ ക്രിസ്മസ് റിലീസ് ആയി എത്തിയ മൈ സാന്റ എന്ന ചിത്രത്തിൽ പേര് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. ബോളിവുഡ്, തമിഴ് താരങ്ങൾ ആണ് ഇത്തരം പേര് മാറ്റങ്ങൾ കൂടുതൽ ആയി ചെയ്യാറുള്ളത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.