മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ വില്ലൻ എന്നാണ് നടൻ ദേവൻ അറിയപ്പെടുന്നത്. നായകനായി തുടക്ക കാലത്തു അഭിനയിച്ചിട്ടുണ്ട് എങ്കിലും ദേവൻ എന്ന നടൻ കയ്യടി നേടിയത് വില്ലൻ വേഷങ്ങളിലൂടെ ആണ്. ഒട്ടേറെ സൂപ്പർ ഹിറ്റുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ദേവൻ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ദേവൻ. വില്ലൻ വേഷങ്ങൾ അല്ലാതെ സ്വഭാവ നടൻ ആയും ദേവൻ തിളങ്ങിയ ചിത്രങ്ങൾ ഏറെ. ഇപ്പോഴിതാ മരിച്ചു പോയ ക്യാപ്റ്റൻ രാജു എന്ന നടനെയും മനുഷ്യനെയും കുറിച്ച് പറയുകയാണ് ദേവൻ.
ക്യാപ്റ്റൻ രാജുവും ആയി വളരെ അടുപ്പം പുലർത്തിയിരുന്ന വ്യക്തി ആയിരുന്നു ദേവൻ. താൻ ആദ്യമായി വീട് വെച്ചത് പോലും രാജു ചേട്ടന്റെ സഹായം കൊണ്ടാണെന്നു ദേവൻ ഓർക്കുന്നു. ദേവന്റെ വാക്കുകൾ ഇപ്രകാരം, “ഞാന്‍ സിനിമയില്‍ എന്‍റെ കരിയര്‍ തുടങ്ങുന്ന സമയത്തു ഒരിക്കല്‍ രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്. ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലലോ, കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി. അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത്. ജീവിതത്തില്‍ എനിക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം”.
അടുത്തിടെ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിൽ സംസാരിക്കവേയാണ് താന്‍ സിനിമയില്‍ വന്ന ശേഷം ആദ്യമായി വെച്ച വീടിനെ കുറിച്ചും അതിനു കാരണക്കാരനായ വ്യകതി ആരെന്നും ദേവൻ മനസ്സ് തുറന്നതു. ഒരു നല്ല നടൻ മാത്രമായിരുന്നില്ല വലിയ മനസ്സുള്ള ഒരു മനുഷ്യൻ കൂടിയായിരുന്നു ക്യാപ്റ്റൻ രാജു എന്നും ദേവൻ പറയുന്നു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.