ഫോർ ദി പീപ്പിൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ഭരത്. തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൂതറ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് ഒരു വലിയ തിരിച്ചു വരവും നടത്തിയിരുന്നു. ഭരത്തിനെ കാണുമ്പോൾ മലയാളികൾക്ക് ആദ്യം മനസ്സിൽ വരുന്ന ഗാനമാണ് ‘ലജ്ജാവതിയേ’. ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ഈ ഗാനം ഒരു കാലത്ത് കേരളക്കരയിൽ തരംഗം സൃഷ്ട്ടിച്ച ഗാനമായിരുന്നു. വ്യത്യസ്തമായ ആലാപന ശൈലി തന്നെയായിരുന്നു ഗാനത്തെ ഏറെ ശ്രദ്ധേയമാക്കിയത്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
ലജ്ജാവതിയേ എന്ന ഗാനത്തിൽ വളരെ മികച്ച രീതിയിൽ ഡാൻസ് കളിച്ച ആ പയ്യനെ മലയാളികൾ പെട്ടന്ന് ഒന്നും മറക്കില്ല. 17 വര്ഷങ്ങൾക്ക് ശേഷം അതേ ഗാനവുമായി നടൻ ഭരത് വന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഒരു വീഡിയോ പോസ്റ്റിലാണ് ഈ ഗാനത്തെ കുറിച്ചു താരം കുറിച്ചിരിക്കുന്നത്. 17 വർഷം പിന്നോട്ട് പോയെന്നും തന്റെ കരിയറിലെ എവർഗ്രീൻ ഐറ്റം ആണെന്നും അദ്ദേഹം പറയുകയുണ്ടായി. മലയാളത്തിൽ സൂപ്പർഹിറ്റായ ഫോർ ദി പീപ്പിൾ തമിഴ്, തെലുഗ് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.