മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളാണ് ബാല. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ നടൻ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. തമിഴ് സൂപ്പർ താരം അജിത്, മലയാള സൂപ്പർ താരം മോഹൻലാൽ എന്നിവരുമായും അടുത്ത സൗഹൃദം പുലർത്തുന്ന ബാല, മലയാളത്തിന്റെ യുവനിരയിൽ ഏറ്റവുമടുപ്പം പുലർത്തുന്ന വ്യക്തി ടോവിനോ തോമസാണ്. ഇപ്പോഴിതാ ടോവിനോ തോമസ് എന്ന സുഹൃത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാല. തന്റെ സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഒരു അനുജനെപ്പോലെ കൂടെ നിന്നത് ടൊവീനോയാണെന്ന് ബാല പറയുന്നു. അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന ബാലയുടെ ലീവ് ടു ഗിവ് പരിപാടിയിൽ അതിഥി ആയി ടോവിനോ തോമസ് വന്നപ്പോഴാണ് ബാല തന്റെ സുഹൃത്തിനെ കുറിച്ച് വാചാലനായത്. ബാല ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ആളാണ് എന്നും നല്ലത് ചെയ്യുന്നത് അംഗീകരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും ടോവിനോ തോമസും പറയുന്നു.
മാനസികമായി വിഷമം അനുഭവിക്കുന്നവരെ അത് കണ്ടറിഞ്ഞു കൂടെ നിൽക്കുന്ന ആളാണ് ടൊവീനോ എന്ന് പറഞ്ഞ ബാല തന്റെയും ടോവിനോയുടെയും സൗഹൃദത്തെ കുറിച്ചും വിശദീകരിച്ചു. എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമയിൽ ഇവർ രണ്ടു പേരും ഒരുമിച്ചഭിനയിച്ചിരുന്നു. ആ സമയത്തു താൻ സ്വകാര്യ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകളിലായിരുന്നു എന്നും അത് തിരിച്ചറിഞ്ഞ ടോവിനോ എപ്പോഴും തന്നോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുകയും എപ്പോഴെങ്കിലും താൻ ഒറ്റക്ക് ഇരിക്കുന്നത് കണ്ടാലുടൻ അണ്ണാ ഓക്കേ അല്ലെ എന്ന് ചോദിച്ചു അടുത്ത് വരുമായിരുന്നുവെന്നും ബാല ഓർത്തെടുക്കുന്നു. ആ വ്യക്തിത്വമാണ് ടോവിനോ തോമസ് എന്ന മനുഷ്യനെ വേറിട്ട് നിർത്തുന്നതെന്നും ബാല പറഞ്ഞു. മറ്റുള്ളവരുടെ വേദനയിൽ അലിയുന്ന ഒരു മനസ്സുണ്ട് ടൊവീനോയ്ക്ക് എന്നും സിനിമയിൽ ഇത്രയും ഉയരങ്ങൾ താണ്ടാനായതിൽ ടൊവീനോയെ ഓർത്ത് അഭിമാനിക്കുന്നു എന്നും ബാല പറയുന്നു. തന്റെ ഗൃഹപ്രവേശത്തിനും പിറന്നാളിനും ഉൾപ്പെടെ എന്ത് വിശേഷം ഉണ്ടായാലും ഓടിയെത്തുന്ന സുഹൃത്താണ് ടോവിനോയെന്നും ബാല കൂട്ടിച്ചേർത്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.