മലയാളത്തിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ ബാല രണ്ടാമതും വിവാഹിതനായി. ഗായിക അമൃതയുമായുള്ള ആദ്യ വിവാഹ ബന്ധം ഏതാനും വർഷങ്ങൾക്കു മുൻപ് വേർപ്പെടുത്തിയ ബാല, ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത് സുഹൃത്തും ഡോക്ടറുമായ എലിസബത്ത് എന്ന പെൺകുട്ടിയെ ആണ്. ബാലയുടെ വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലയുടെ വിവാഹം നടന്നത്. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും ബാല പറയുന്നു. വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല ഈ കാര്യം പറഞ്ഞത്. തങ്ങൾ രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല കൂട്ടിച്ചേർത്തു.
വിവാഹ റിസപ്ഷനെക്കുറിച്ച് ബാല തന്നെ സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്ന് സമൂഹ മാധ്യമത്തിൽ കുറിച്ച ബാല, എലിസബത്തിനൊപ്പമുള്ള വീഡിയോയും അതിനൊപ്പം പങ്കു വെച്ചു. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വാക്കുകളും ആ സമയത്തു വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പിന്നീട് വിവാഹ വാർത്ത സ്ഥിതീകരിച്ച ബാല എലിസബത്തിനെ വിശേഷിപ്പിച്ചത് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് കൂടിയാണ്. മമ്മൂട്ടി അഭിനയിച്ച ബിഗ് ബി, മോഹൻലാൽ നായകനായ പുലി മുരുകൻ എന്നിവയിലൊക്കെ തിളങ്ങിയ ബാല നായകനായും വില്ലനായുമെല്ലാം ശ്രദ്ധ നേടിയ താരമാണ്. 18 വര്ഷം മുൻപ് അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ അഭിനയ ജീവിതത്തിന്റെ അരങ്ങേറ്റം കുറിച്ചത്.
കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.