മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി, പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനായ അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബിഗ് ബി. 14 വർഷം മുൻപ് ഈ ചിത്രമൊരുക്കിക്കൊണ്ടാണ് അമൽ നീരദ് എന്ന സംവിധായകൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇതിലെ മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോണ് കുരിശിങ്കൽ എന്ന കഥാപാത്രം ആരാധകരുടെ പ്രീയപ്പെട്ട കഥാപാത്രമായി മാറിയിരുന്നു. നാലു വർഷം മുൻപാണ് ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്നും അതിന്റെ പേരു ബിലാൽ എന്നാണെന്നും സംവിധായകൻ അമൽ നീരദ് പ്രഖ്യാപിച്ചത്. പക്ഷെ ഇപ്പോഴും ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലാത്ത ഈ ചിത്രം 2022 ഇൽ തുടങ്ങി 2023 ഇൽ ആവും പുറത്തു വരിക എന്നാണു സൂചന. ഏതായാലും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്ന നടൻ ബാല പൂർണമായും ആത്മവിശ്വാസത്തിലാണ്.
ഇതിന്റെ സ്ക്രിപ്റ്റ് അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത് എന്നും ഈ ചിത്രം പ്രിവ്യൂ കാണാൻ ക്ഷണിച്ചാൽ, അതിനു പോലും പോകാതെ താൻ പ്രേക്ഷകർക്കൊപ്പം ലോക്കൽ തീയേറ്ററിൽ പോയി ഇരുന്നെ കാണു എന്നും ബാല പറയുന്നു. മമ്മുക്ക ഫാൻസ് ആരാണെന്ന് അന്നറിയാം എന്നാണ് ബാല പറയുന്നത്. ബാല, മനോജ് കെ ജയൻ, ജാഫർ ഇടുക്കി, മമത മോഹൻദാസ് തുടങ്ങി ബിഗ് ബിയിൽ അഭിനയിച്ച ഒട്ടു മിക്ക കഥാപാത്രങ്ങളും ഈ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടും എന്നാണ് വിവരം. ഗോപി സുന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസ്- ഷറഫു, ഉണ്ണി ആർ എന്നിവർ ചേർന്നാണ്. ബിഗ് ബിക്കു ശേഷം സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, അഞ്ചു സുന്ദരികൾ (കുള്ളന്റെ ഭാര്യ), ഇയ്യോബിന്റെ പുസ്തകം, സി ഐ എ, വരത്തൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ അമൽ നീരദ് ഇപ്പോൾ മമ്മൂട്ടിക്കൊപ്പം ഒരുക്കിയ ഭീഷ്മ പർവം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.