യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രം ഈ വരുന്ന മാർച്ച് 28 നു റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഈ ചിത്രം ലോകം മുഴുവൻ ഒരേ ദിവസമാണ് എത്തുന്നത്. ഇതിന്റെ ട്രൈലെർ ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ സംസാര വിഷയം ആയി കഴിഞ്ഞു. യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടാണ് ഇതിന്റെ ട്രൈലെർ മുന്നേറുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു വേഷം ചെയ്ത പ്രശസ്ത നടൻ ബൈജു സംവിധായകൻ പൃഥ്വിരാജ് സുകുമാരനെ കുറിച്ച് സംസാരിക്കുകയാണ്.
ഒരു സംവിധായകൻ എന്ന നിലയിൽ വലിയ ആജ്ഞാ ശ്കതിയാണ് പൃഥ്വിരാജ് കാണിക്കുന്നത് എന്ന് ബൈജു പറയുന്നു. പൃഥ്വിരാജ് എന്താണോ ആഗ്രഹിക്കുന്നത് അത് കൃത്യമായി അദ്ദേഹം അഭിനേതാവിൽ നിന്ന് എടുക്കും എന്നും, അതിൽ കൂടുതലോ കുറവോ പുള്ളിക്ക് വേണ്ട എന്നും ബൈജു പറയുന്നു. ഒരു നടൻ എന്ന നൈലയിൽ നമ്മളെ അനങ്ങാൻ വിടില്ല പൃഥ്‌വി എന്നാണ് ബൈജു സരസമായി പറയുന്നത്. ലാലേട്ടനെ പോലും പൃഥ്‌വി സ്വാതന്ത്ര്യമായി വിട്ടു കാണില്ല എന്ന് ചിരിയോടെ ബൈജു പറയുന്നു. പൃഥ്‌വിരാജിനെ ചെറുപ്പം മുതലേ അറിയാവുന്ന ബൈജു പറയുന്നത് , രാജു ഒരു സംവിധായകൻ ആയി വന്നപ്പോൾ വലിയ ഒരു മാറ്റമാണ് കാണാൻ സാധിക്കുന്നത് എന്നാണ്. മുരുകൻ എന്ന് പേരുള്ള ഒരു രാഷ്ട്രീയക്കാരൻ ആയാണ് ബൈജു ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.