തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ ആണ് അല്ലു അർജുൻ. യുവാക്കളുടെ ഹരമായ ഈ താരം മലയാള സിനിമാ പ്രേമികൾക്കിടയിലും ഏറെ പ്രിയങ്കരനാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെലുങ്കു സിനിമാ താരമാണ് അല്ലു അർജുൻ. ഈ നടന്റെ ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത കൊണ്ട് തന്നെ മല്ലു അർജുൻ എന്ന വിളിപ്പേരും ഈ താരത്തിനുണ്ട്. മലയാളി പ്രേക്ഷകർ തന്നോട് കാണിക്കുന്ന സ്നേഹം എന്നും കേരളത്തോട് തിരിച്ചു കാണിക്കുന്ന നടനാണ് അദ്ദേഹം. കേരളം എന്നും തന്റെ രണ്ടാം വീട് ആണെന്നാണ് അല്ലു അർജുൻ പറയാറുള്ളത്. ഏതൊക്കെ സമയത്തു കേരളം പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം തന്നാലാവുന്ന സഹായവുമായി അദ്ദേഹം ഓടിയെത്തിയിട്ടുണ്ട്. കേരളം പ്രളയ ദുരിതത്തിൽ പെട്ടപ്പോഴും സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്ന ഈ താരം ഇപ്പോൾ കോവിഡ് 19 പ്രതിസന്ധി സമയത്തും കേരളത്തെ മറക്കുന്നില്ല.
കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് അല്ലു അർജുൻ ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങൾക്കായി നൽകിയത്. തന്റെ മാതൃ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവർക്ക് അമ്പതു ലക്ഷം രൂപ വീതവും കേരളത്തിന് ഇരുപത്തിയഞ്ചു ലക്ഷം രൂപയുമാണ് അല്ലു അർജുൻ നൽകിയിരിക്കുന്നത്. ഏതായാലും മലയാള സിനിമയേയും മലയാളികളേയും ഏറെ സ്നേഹിക്കുന്ന ഈ നടന്റെ സംഭാവനയെ നിറഞ്ഞ ഹൃദയത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്.നേരത്തെ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ കൂടാതെ മലയാള സിനിമയിലെ ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കാൻ ഫെഫ്കയോടൊപ്പം ചേർന്ന് മുന്നോട്ടു വന്ന ഒരേയൊരു താരവും അല്ലു അർജുൻ ആണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.