കോവിഡ് 19 കാലത്തു സിനിമാ ലോകം നിശ്ചലമായതോടെ താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം വീടുകളിലൊതുങ്ങി. മലയാള സിനിമാ ലോകം ഇതോടെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇനിയും മാസങ്ങളെടുത്താൽ മാത്രമേ മലയാള സിനിമ പൂർവ സ്ഥിതിയിലേക്ക് മടങ്ങിയെത്തുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കൊറോണ ഭീതി സമയത്തു മലയാള സിനിമയിലെ അംഗങ്ങൾക്ക് സ്നേഹവും കരുതലുമായി മലയാളത്തിലെ സീനിയർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമുണ്ട്. നടന്മാരായ മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ബ്ലെസി, നടനും സംവിധായകനുമായ പി ശ്രീകുമാർ, നിർമ്മാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ എന്നിവർ തങ്ങളെ മോഹൻലാൽ വിളിച്ചു പിന്തുണ തന്ന കാര്യം വെളിപ്പെടുത്തിയപ്പോൾ നടനും സംവിധായകനുമായ ആലപ്പി അഷറഫ് പറയുന്നത് മമ്മൂട്ടി തന്നെ വിളിച്ചു സംസാരിച്ച കാര്യമാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ആലപ്പി അഷറഫ് ഈ കാര്യം പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സ്നേഹത്തിന്റെ മഞ്ഞുതുള്ളി. ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു, പഴയ സൗഹൃദത്തിന്റെ കുളിർമയിൽ നിന്നും. അപ്രതീക്ഷമായി ഒരു മിസ്കാൾ ശ്രദ്ധയിൽപ്പെട്ടു. മമ്മൂട്ടിയുടെതാ. By mistake പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോൾ അതാ വീണ്ടും എത്തി വിളി, സാക്ഷാൽ മമ്മൂട്ടി, അതെ. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാൻ. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോൾ. പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു. ഇത് എന്റെ പ്രിയപ്പെട്ട FB സുഹൃത്ത് ക്കളോട് പങ്കുവെക്കാൻ കാരണം. എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും. ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിയ്ക്കും. അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മുട്ടീ. Big Salut.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
This website uses cookies.