ഏബ്രിഡ് ഷൈൻ – നിവിൻ പോളി കൂട്ടുകെട്ടിൽ റിയലിസ്റ്റിക് പൊലീസ് സിനിമയായി 2016 എത്തിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. മലയാളത്തിലെ പൊലീസ് ചിത്രങ്ങള്‍ക്ക് മാറ്റം കൊണ്ടു വന്ന സിനിമയാണ് ‘ആക്ഷന്‍ ഹീറോ ബിജു’. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ബിഗ് ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ആക്ഷൻ ഹീറോ ബിജു 2 വിന്റെ ചിത്രീകരണം ജൂണിൽ തുടങ്ങുമെന്നാണ്. ചിത്രത്തിൻറെ പ്രീപ്രൊഡക്ഷൻ ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
നിവിൻപോളിയെ നായകനാക്കി ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം മഹാവീര്യറും ശ്രദ്ധ നേടിയിരുന്നു. മഹവീര്യർ റിലീസ് തിയതി പ്രഖ്യാപിക്കുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തെക്കുറിച്ചും അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. പോളി ജൂനിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
പോലീസ് സ്റ്റേഷനേയും പോലീസ് ജീവനക്കാരെയും ചുറ്റിപ്പറ്റിയുള്ള കഥകളായിരുന്നു ആക്ഷൻ ഹീറോ ബിജു ഒന്നാം ഭാഗത്തിൽ ആവിഷ്കരിച്ചത്. നിവിൻ പോളിയെ നായകനാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആയിരുന്നു അത്. ഇരുവരും ഒരുമിച്ച ആദ്യ ചിത്രം 1983 മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായെത്തിയത് നടി അനു ഇമ്മാനുവൽ ആയിരുന്നു. കൂടാതെ ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. വളരെ തന്മയത്വത്തോടെ നാച്ചുറൽ ആയാണ് ഓരോ കഥാപാത്രവും പ്രേക്ഷകർക്കു മുന്നിലെത്തിയത്. രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോഴും ആദ്യഭാഗത്തിന് ലഭിച്ച അതേ പ്രേക്ഷകശ്രദ്ധയാണ് ഇപ്പോഴും നേടിയെടുക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് നിവിൻ പോളിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.ഡിജോ ജോസ് ആന്റണി, ഹനീഫ് അദേനി, ആര്യൻ രമണി ഗിരിജാവല്ലഭൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കുന്ന നിവിൻ പോളി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.