[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പടുകൂറ്റൻ സെറ്റുകൾ, മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം; ‘കത്തനാറി’ന്റെ ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാറി’ന്റെ ചിത്രീകരണം ആരംഭിച്ചു.ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ചരിത്രത്താളുകളിൽ ഇടംപിടിക്കുന്ന കടമറ്റത്ത് കത്തനാറിന്റെ കഥയാണ് പറയുന്നത് മലയാളികൾക്ക് ഏറെ പരിചയമുള്ള കടമറ്റത്ത് കത്തനാർ കഥകൾ തിരശ്ശീലയിൽ എത്തുമ്പോൾ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആധുനികമായ സാങ്കേതികവിദ്യകളും മികവുറ്റ അണിയറ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ അപ്രതീക്ഷിതമായ ഹിറ്റ് നൽകിയ ഫിലിപ്സ് ആൻഡ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസാണ് കത്തനാർ സംവിധാനം ചെയ്യുന്നത്. 200 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ ആണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രത്തിനുവേണ്ടി മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷൻ വർക്കുകളാണ് നടത്തിയിരിക്കുന്നത്.

ലഭിക്കുന്ന കഥാപാത്രത്തിന് 100% നീതി പുലർത്തിക്കൊണ്ട് വേറിട്ട കഥാപാത്രങ്ങളായി മലയാളികളെ ഞെട്ടിച്ച നടൻ ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കത്തിനാറായി അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി അദ്ദേഹം കഥാപാത്രമാകാൻ ശാരീരികമായി മേക്കോവർ നടത്തി വരികയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് എറണാകുളം പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റ് തെലുങ്ക് ചിത്രങ്ങളോട് കിടപിടിക്കുന്നതാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോറാണ് ഇതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.

വിഎഫ്എക്സ് ആൻഡ് വെർച്ച്വൽ പ്രൊഡക്‌ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം ഒരുങ്ങുന്നത്. വിർച്വൽ പ്രൊഡക്‌ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം സിനിമ കൂടിയാണ് കത്തനാർ. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രത്തിൽ ആധുനിക സാങ്കേതിക ടെക്നിക്കുകൾ ആണ് കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളികൾക്ക് പുതിയൊരു ദൃശ്യ ആവിഷ്കാരമായിരിക്കും ചിത്രം സമ്മാനിക്കുക എന്നുറപ്പാണ്. നടൻ ജയസൂര്യയുടെ വൻ തിരിച്ചുവരവാണ് പ്രേക്ഷകർ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ പുറത്തിറങ്ങിയ ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ ഇവയൊന്നും വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.