മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. 135ഓളം തീയറ്ററുകളിലായിരുന്നു ചിത്രം ആദ്യദിനം പ്രദർശനത്തിനെത്തിയത്, എന്നാൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് സ്ക്രീൻ വർദ്ധനവും ഉണ്ടായിരുന്നു. ഈ വർഷത്തെ ആദ്യദിന കളക്ഷൻ റെക്കോർഡിൽ മുന്നിട്ട് നിൽക്കുന്നത് മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ തന്നെയാണ്. കസബ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിൽ മമ്മൂട്ടി ചിത്രം നാലാമത്തെ വാരത്തിലേക്ക് പ്രവേശിക്കുകയാണ്. പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’, ‘ക്യൂബൻ കോളനി’ , ‘തീറ്ററപ്പായി’ തുടങ്ങിയ ചിത്രങ്ങൾ ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നുണ്ട്, എന്നാൽ പുതിയ റിലീസുകൾ മമ്മൂട്ടി ചിത്രത്തെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല എന്ന് തന്നെ വിശേഷിപ്പിക്കാം. 116 തീയറ്ററുകളിൽ ‘അബ്രഹാമിന്റെ സന്തതികൾ’ പ്രദർശനം തുടരുന്നുണ്ട്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ വളരെ അനായാസമായി ‘അബ്രഹാമിന്റെ സന്തതികൾ’ തകർക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മൂന്ന് വാരം പിന്നിടുമ്പോളും ചിത്രത്തിന് ഹൗസ്ഫുൾ ഷോസും എക്സ്ട്രാ ഷോസും പല തീയറ്ററുകളിലും കാണാൻ സാധിക്കും. കേരളത്തിന് പുറമേ ജി. സി. സി റീലീസിലും മികച്ച പ്രതികരണം നേടിയ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്, 10 ദിവസം കൊണ്ട് ഏകദേശം 8.6 കോടിയിലേറെ ജി.സി.സി റീലീസിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിക്കുകയുണ്ടായി.
അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാജി പാടൂർ – മമ്മൂട്ടി കൂട്ടുകെട്ട് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനായി വീണ്ടും ഒന്നിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.