[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ്- പാർവതി ചിത്രം ‘മൈ സ്റ്റോറി’ നാളെ മുതൽ…തിയേറ്റർ ലിസ്റ്റ് ഇതാ ..

‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- പാർവതി എന്നിവർ വീണ്ടും ഒന്നിക്കുന്ന മറ്റൊരു പ്രണയ ചിത്രം കൂടിയാണ് മൈ സ്റ്റോറി. നവാഗതയായ റോഷിണി ദിനകർ ആണ് സംവിധാനം ചെയ്തിരിക്കുന്നത് . കഴിഞ്ഞ 15 കൊല്ലമായി കന്നഡ സിനിമ മേഖലയിൽ ജോലിചെയ്ത പരിചയ സമ്പത്തുവുമായിയാണ് റോഷിണി ദിനകർ ഈ ചിത്രം സംവിധാനം ചെയുന്നത് . പോർച്ചുഗലിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡും ‘മൈ സ്റ്റോറി’ക്കു സ്വന്തമാണ് . ചിത്രം പൂർണമായും വിദേശത്താണ് ചിത്രികരിച്ചിരിക്കുന്നതു .വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് റോഷിണി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ദിനകറും റോഷിണി ദിനകറും ചേർന്നാണ് . വൈശാഖാ സിനിമയാണ് ‘മൈ സ്റ്റോറി’ തിയേറ്ററുകളിലെത്തിക്കുന്നത്

സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ക്ലീൻ U സർട്ടിഫിക്കറ്റുമായി കേരളത്തിൽ 129 തീയറ്ററുകളിൽ നാളെ റീലീസിനെത്തും. 138 ദൈർഘ്യമാണ് ചിത്രത്തിനുള്ളത് .

‘കേരളാ കഫെ’, ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘മൈ സ്‌റ്റോറി’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരക്കഥാകൃത്താവുകയാണ് .ശങ്കര്‍ രാമകൃഷ്ണന്‍. മനോജ് കെ ജയൻ ,മണിയൻപിള്ള രാജു, സണ്ണി വെയ്ൻ, നന്ദു, സഞ്ജു ശിവാറാം , അരുൺ ബെന്നി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് .ഡൂഡിലീയും വിനോദും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ പ്രിയങ്ക് പ്രേംകുമാറാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

എന്ന് നിന്റെ മൊയ്‌തീൻ’ പോലെ ചിത്രം ഒരു വൻ വിജയമാവുമെന്നാണ് സിനിമ പ്രേമികൾ ആകാംഷായോടെ ഉറ്റു നോക്കുന്നത്

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.