മമ്മൂട്ടി ആരാധാകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. സ്റ്റൈലിഷ് പോസ്റ്ററുകൾ കൊണ്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഇതിനു മുൻപ് പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായ രൂപകൽപ്പന തന്നെയാണ് പുതിയ പോസ്റ്ററിന്റേത് എന്ന് വിശേഷിപ്പിക്കാം. മുൻപുള്ള മമ്മൂട്ടിയെ ആസ്പദമാക്കിയുള്ള പോസ്റ്ററുകൾ ആയിരുന്നുവെങ്കിൽ, ഇത്തവണ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കൂടി ഉൾപെടുത്തിയുള്ളവയാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററുകളിൽ നിന്നും വ്യത്യസ്തമായ ലുക്കിലുമാണ് ഇത്തവണ മമ്മൂട്ടി. പുതിയ പോസ്റ്ററിൽ മീശ പിരിച്ച് കലിപ്പ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് നമുക്ക് കാണാനാവുക.
ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്ന ആൻസൺ പോൾ, ചിത്രത്തിലെ നായികയായ കനിഹ തുടങ്ങിയവർ ഇത്തവണത്തെ പോസ്റ്ററിലുണ്ട്. മുൻപ് പുറത്തിറങ്ങിയ പോസ്റ്ററുകൾക്കൊപ്പം നിലവാരം പുലർത്തിയ പുതിയ പോസ്റ്റർ ആരാധക പ്രതീക്ഷ വർദ്ധിപ്പിക്കുന്ന രീതിയിലുള്ളതാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനവും വളരെയധിക ശ്രദ്ധ നേടിയിരുന്നു. ആക്ഷന് ഏറെ പ്രാധാന്യം നല്കിയൊരുക്കിയ ഈ മാസ്സ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. ഗ്രേറ്റ് ഫാദർ എന്ന ചിത്രമൊരുക്കിയ ഹനീഫ് അദെനിയാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. ആൽബി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഗുഡ് വിൽ എന്റർടൈന്മെന്റ്സ് നിർമ്മിച്ച ചിത്രം ഈദ് റിലീസായി ജൂൺ 16ന് തീയേറ്ററുകളിൽ എത്തും.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം…
മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഇനി മലയാളത്തിലെ ഏറ്റവും വലിയ ആഗോള…
സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ, അനേകമനേകം രത്നങ്ങളേക്കാൾ മൂല്യമേറിയ ഒരു വള! ചരിത്രത്തിന്റെ എണ്ണിയാലൊടുങ്ങാത്ത രഹസ്യങ്ങള് അടങ്ങുന്നൊരു ആഭരണം. കാലം മാറി… ഋതുക്കൾ…
ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് തന്നെ വേൾഡ് വൈഡ്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
This website uses cookies.