ആരാധകർക്ക് ആവേശമാകാൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. വിഷു സമ്മാനമായി വൈകീട്ട് 7 ന് ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാകും പോസ്റ്റർ പുറത്തുവിടുക. ഈ വർഷം ഇറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ. ജോഷി, വൈശാഖ് ഉൾപ്പടെ നിരവധി സംവിധായകരുടെ കൂടെ പ്രവർത്തിച്ചു നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള ഷാജി പാടൂർ, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഗ്രേറ്റ് ഫാദർ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി എത്തിയ ചിത്രം ആരാധകരെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു. ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.
ഹനീഫ് അദേനി- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്ത വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു അതും ഒരു മാസ്സ് സ്റ്റൈലിഷ് ചിത്രം കൂടിയാകുമ്പോൾ പ്രതീക്ഷ വളരെ വലുതാണ്. ഇതുവരെയും ഒരു സ്റ്റിൽ പോലും പുറത്തുവരാത്ത ചിത്രത്തിന്റെ ആദ്യമായാണ് ഒരു ചിത്രം അണിയറക്കാർ പുറത്തുവിടുന്നത്.
ഗ്യാങ്‌സ്റ്റർ, ഹണീ ബീ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. കനിഹയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ആൻസൺ പോൾ, സീനു സോഹൻ ലാൽ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
This website uses cookies.