കസബ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്‍റെ സന്തതികള്‍’. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഡെറിക് അബ്രഹാം എന്ന പൊലീസുകാരനായി മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹത്തിന്റെ ഈ ചിത്രത്തിലെ ലുക്കോ കഥാപാത്രത്തിന്റെ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ഡെറിക് അബ്രഹാമിന്റെ രൂപം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
സാനി യാസ് എന്ന ചിത്രകാരന്റെ ഭാവനയിലാണ് കഥാപാത്രം വിരിഞ്ഞത്. സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിലാണ് ഡെറിക്കിനെ ചിത്രീകരിച്ചിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ അടക്കം ചിത്രം ഷെയര്‍ ചെയ്തെങ്കിലും ഇതുതന്നെയാണോ മമ്മൂട്ടിയുടെ ലുക്കെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല. എന്തായാലും പുതിയ ലുക്ക് കണ്ടതോടെ ആരാധകരും പ്രതീക്ഷയിലാണ്.
കനിഹയാണ് ‘അബ്രഹാമിന്റെ സന്തതികളി’ലെ നായിക. സിദ്ദിഖ്, രൺജിപണിക്കർ, അൻസൻ പോൾ, കലാഭവൻ ഷാജോൺ. സുരേഷ്‌കൃഷ്ണ, എന്നിവർ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ തന്നെ ‘ദി ഗ്രേറ്റ്ഫാദറി’ന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് ‘ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണം നൽകുന്നത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ‘അബ്രഹാമിന്റെ സന്തതികൾ’ വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.