മലയാള സിനിമയിലെ ജനപ്രിയ നായകന്മാരിലൊരാളായ ജയറാമിന്റെ മെഗാമാസ്സ് തിരിച്ചു വരവിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീരമായ തിരിച്ചു വരവ് ജയറാമിന് സമ്മാനിച്ചിരിക്കുന്നത്, സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അബ്രഹാം ഓസ്‍ലർ എന്ന മെഡിക്കൽ ക്രൈം ത്രില്ലറാണ്. ഡോക്ടർ രൺധീർ കൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്, നേരമ്പോക്കിന്റെ ബാനറിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ്. ഈ കഴിഞ്ഞ ജനുവരി പതിനൊന്നിന് ആഗോള റിലീസായി എത്തിയ ഈ ജയറാം ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടും പുറത്ത് വന്നിരിക്കുകയാണ്.
കേരളത്തിൽ നിന്ന് ആദ്യ ദിനം മൂന്ന് കോടി പത്ത് ലക്ഷം രൂപ ഗ്രോസ് നേടിയ ഈ ചിത്രം ആഗോള തലത്തിൽ ആകെമൊത്തമായി ആദ്യ ദിനത്തിൽ നേടിയത് ഏകദേശം ആറ് കോടി രൂപയുടെ അടുത്താണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ജയറാം എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ കേരളാ ഓപ്പണിങ് ഡേ ഗ്രോസും ഏറ്റവും വലിയ ആദ്യ ദിന ആഗോള കളക്ഷനുമാണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നത്. സാൾട് ആൻഡ് പെപ്പർ ലുക്കിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയ ജയറാം ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. തേനി ഈശ്വർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനാണ്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.