ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ യുവനടനാണ് അഭിഷേക് ബച്ചൻ. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് നായക വേഷങ്ങൾ കൈകാര്യം ചെയ്ത് ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു. ധൂം സീരിസ്, ഗുരു, ദോസ്താന, ഡൽഹി 6 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. അഭിഷേക് ബച്ചന്റെ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബോബ് ബിശ്വാസ്. ചിത്രത്തിലെ അഭിഷേക് ബച്ചന്റെ ഞെട്ടിക്കുന്ന മേക്കോവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ശരീര ഭാരം കൂട്ടി ഏറെ പ്രായം തോന്നിക്കുന്ന ഒരു ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ദിയ അന്നപൂർണ ഘോഷാണ് ബോബ് ബിശ്വാസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, അമർ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റർടെെൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് ബച്ചന്റെ അടുത്തിടെ പുറത്തിറങ്ങിയ ലുഡോ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു ഒരുപാട് പേർ രംഗത്ത് എത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ലുഡോ പ്രദര്ശത്തിന് എത്തിയിരിക്കുന്നത്. അഭിഷേക് ബച്ചന്റെ ഇപ്പോൾ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് ദി ബിഗ് ബുൾ. 2019 ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം തീയറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിച്ചില്ല. ഡിസ്‌നി ഹോട്സ്റ്റാറിലാണ് ബിഗ് ബുൾ റിലീസിനായി ഒരുങ്ങുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.