ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആവേശം ഈ വർഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. നൂറു കോടി ക്ലബിൽ ഇടം പിടിച്ച ഈ ചിത്രത്തിലെ രംഗ എന്ന കഥാപാത്രമായി നടത്തിയ ഗംഭീര പ്രകടനം ഫഹദിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്. ഫഹദ് ഫാസിലും അൻവർ റഷീദും ചേർന്നാണ് ഈ ഗ്യാങ്സ്റ്റർ കോമഡി ചിത്രം നിർമ്മിച്ചത്.
ഇപ്പോഴിതാ ഇതിന്റെ തെലുങ്ക് റീമേക്ക് അവകാശം വിറ്റു പോയിരിക്കുകയാണ്. തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ ഈ ചിത്രം റീമേക്ക് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ പറഞ്ഞത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻെറ റീമേക് അവകാശം വാങ്ങിയത് തെലുങ്കിലെ മറ്റൊരു വമ്പൻ താരമായ രവി തേജയാണ്.
രവി തേജ തന്നെ ഈ റീമേക്കിൽ പ്രധാന വേഷം ചെയ്യുമോ എന്നുള്ള കാര്യത്തിൽ ഉറപ്പ് വന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കമ്പനി ആയിരിക്കുക ഈ ചിത്രം റീമേക്ക് ചെയ്യുക എന്ന് ഉറപ്പായിക്കഴിഞ്ഞു. ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. സുഷിൻ ശ്യാം സംഗീതം നൽകിയ ആവേശത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു.
അതിലെ ഇല്ലുമിനാട്ടി എന്ന ഗാനം മലയാളത്തിൽ നിന്ന് ആദ്യമായി യൂട്യൂബിൽ 200 മില്യൺ കാഴ്ചക്കാരെ നേടിയ ഗാനമായും മാറിയിരുന്നു. സജിൻ ഗോപു, റോഷൻ, ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരും ഇതിന്റെ താരനിരയിലുണ്ടായിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.