പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ നീല വെളിച്ചം ഷൂട്ടിംഗ് ആരംഭിച്ചു. ഇതിന്റെ ചിത്രീകരണം തലശേരി, പിണറായിയിൽ ആണ് ആരംഭിച്ചത്. ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ പുറത്തുവിട്ടായിരുന്നു നീല വെളിച്ചം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഡേറ്റ് ക്ലാഷുകൾ മൂലം അവർക്കു ഇതിന്റെ ഭാഗമാകാൻ കഴിയാതെ വന്നപ്പോൾ പുതിയ താരനിരയോടെ ഈ ചിത്രം ആരംഭിക്കുകയായിരുന്നു. എം.വി. ഗോവിന്ദൻ മാസ്റ്റർ, എം.വി. ജയരാജൻ, കെ.കെ ഷൈലജ ടീച്ചർ, കിൻഫ്ര റീജിയണൽ മാനേജർ മുരളി കൃഷ്ണൻ എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഇതിന്റെ സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആണ് ഈ ചിത്രം ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ്. സൈജു ശ്രീധരൻ ആണ് ഇതിന്റെ എഡിറ്റർ. ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും നിർവഹിച്ച ഭാർഗവീനിലയം എന്ന, മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ഹൊറർ ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് നീല വെളിച്ചം. മധു, പ്രേം നസീർ, വിജയ നിർമല എന്നിവർ അഭിനയിച്ച, 1964 ഇൽ പുറത്തു വന്ന ഭാർഗവി നിലയം സംവിധാനം ചെയ്തത് എ വിൻസെന്റ് ആണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.