[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബീസ്റ്റ്‌ ടീമിന് വിരുന്നൊരുക്കി വിജയ്; ഹൃദയം തൊടുന്ന വാക്കുകളുമായി സംവിധായകൻ..!

ദളപതി വിജയ് നായകനായ ബീസ്റ്റ്‌ എന്ന ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തിയത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് നേടിയത്. പക്ഷെ സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റ്‌ നേടിയത്. മാത്രമല്ല, സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം വലിയ വിമർശനവും നേരിട്ടു. ഇതിനെല്ലാം ശേഷവും ഇരുനൂറു കോടിയുടെ ആഗോള കളക്ഷൻ ആണ് ഈ ചിത്രം നേടിയെടുത്തത്. ദളപതി വിജയ്‌യുടെ താരമൂല്യമാണ് ഈ ചിത്രത്തെ പിടിച്ചു നിർത്തിയത്. ഇരുനൂറു കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ വിജയ് ചിത്രമാണ് ബീസ്റ്റ്‌. ഇപ്പോഴിതാ ബീസ്റ്റ്‌ ടീമിന് ഒരു വിരുന്നു നൽകിയിരിക്കുകയാണ് ദളപതി വിജയ്. അതിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് സംവിധായകൻ നെൽസൺ ദിലീപ്കുമാർ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

വളരെ രസകരമായ ഒരു സായാഹ്നം ബീസ്റ്റ്‌ ടീമിന് സമ്മാനിച്ചതിന് വിജയ്‌യോട് നന്ദി പറയുകയാണ് നെൽസൺ. വിജയ്‌ക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വളരെ മനോഹരമായ ഒരനുഭവം ആയിരുന്നു എന്നും തന്റെ ജീവിതകാലം മുഴുവൻ ആ ഓർമ്മകൾ താൻ സൂക്ഷിക്കുമെന്നും നെൽസൺ പറയുന്നു. വിജയ് എന്ന നടന്റെ താരമൂല്യവും മികവുമാണ് ഈ ചിത്രത്തെ ഉയരങ്ങളിൽ എത്തിച്ചത് എന്നും നെൽസൺ പറഞ്ഞു. ഈ ചിത്രം നിർമ്മിച്ച കലാനിധി മാരൻ, കാവ്യാ മാരൻ എന്നിവർക്കും നെൽസൺ നന്ദി പറഞ്ഞു. ഈ ടീമിനെ ഒരുമിപ്പിച്ചു, ഇങ്ങനെ ഒരു അവസരം തന്നതിനാണ് നെൽസൺ നന്ദി അറിയിക്കുന്നത്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകർക്കും ഇതിൽ മികച്ച ജോലി ചെയ്ത ഇതിന്റെ അണിയറ പ്രവർത്തകർക്കും നെൽസൺ നന്ദി പറഞ്ഞു. അനിരുദ്ധ്, പൂജ ഹെഗ്‌ഡെ എന്നിവരും ഈ വിരുന്നിന്റെ ഭാഗമായിരുന്നു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.