പ്രശസ്ത നടൻ സൗബിൻ ഷാഹിർ പറവ എന്ന ചിത്രമൊരുക്കി സംവിധായകനായി തന്റെ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത പറവ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങിക്കൊണ്ട് വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. നിരൂപകരുടെ പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. രണ്ടു ബാല താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിൽ യുവ താരം ദുൽകർ സൽമാൻ, ഷെയിൻ നിഗം, അർജുൻ ഹരിശ്രീ അശോകൻ, സിനിൽ സൈനുദ്ധീൻ, സിദ്ദിഖ്, ശ്രിന്ദ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സംവിധായകനായ സൗബിൻ ഷാഹിറും അഭിനയിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകൻ അൻവർ റഷീദും ഷൈജു ഉണ്ണിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സൗബിൻ ഷാഹിറും മുനീർ അലിയും ചേർന്നാണ്.
ദുൽകർ സൽമാൻ ഈ ചിത്രത്തിൽ ഇരുപത്തഞ്ചു മിനിറ്റോളം മാത്രം സ്‌ക്രീനിൽ എത്തുന്ന ഇമ്രാൻ എന്ന നിർണ്ണായക കഥാപാത്രത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് സൗബിൻ ഷാഹിർ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ ആയി അഭിനയിക്കും എന്നാണ്. സംവിധായകൻ ആഷിക് അബു ആയിരിക്കും സൗബിൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുക.
പറവക്ക് മുൻപേ സൗബിൻ ആലോചിച്ച ഒരു ചിത്രമാണ് ഇത്. ഒരു കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്ഷം ആയിരിക്കും ആരംഭിക്കുക. ഒട്ടേറെ മലയാളം, തമിഴ് പ്രൊജെക്ടുകളും ആയി ഫഹദ് ഫാസിൽ തിരക്കിലാണ്. അതുപോലെ തന്നെ സൗബിൻ ഷാഹിറിനും ഒരു നടനെന്ന നിലയിൽ തന്റെ തിരക്കുകൾ ഉണ്ട്. അതെല്ലാം കഴിഞ്ഞതിനു ശേഷം ആയിരിക്കും ഈ പ്രൊജക്റ്റ് തുടങ്ങുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.