മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഏറ്റവും പുതിയതായി ഒരുക്കിയ ചിത്രമാണ് നാരദൻ. ടോവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രം രചിച്ചത് ഉണ്ണി ആർ ആണ്. ദൃശ്യ വാർത്താ മാധ്യമ ലോകത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം കഥ പറയുന്നത് എന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. മാർച്ച് മൂന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് ആഷിഖ് അബു. നാരദന് ശേഷം അദ്ദേഹം ഒരുക്കാൻ പോകുന്ന ചിത്രമാണ് നീലവെളിച്ചം. ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ, റിമ കല്ലിങ്കൽ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. എന്നാൽ ഇതൊന്നും കൂടാതെ ആഷിഖ് അബു ഒരുക്കും എന്ന് പറയപ്പെടുന്ന മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാൻ ചിത്രങ്ങളെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനെക്കുറിച്ചും പ്രതികരിക്കുകയാണ് ഇപ്പോൾ അദ്ദേഹം.
ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ് എന്നും, അതിന്റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട് എന്നും ആഷിഖ് അബു പറയുന്നു. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാനോട് ഒരു ചിത്രത്തിന്റെ കഥ പറഞ്ഞു എന്നും, എന്നാൽ കോവിഡ് കാരണം എല്ലാവരുടേയും ഷെഡ്യൂളുകൾ മാറിമറിഞ്ഞതോടെ, ഇനി അതിന്റെ തിരക്കഥ പൂർത്തിയായി വരാൻ വലിയ താമസം എടുക്കുമെന്നാണ് ആഷിഖ് അബു പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി പ്ലാൻ ചെയ്യുന്ന ചിത്രവും ശ്യാം പുഷ്ക്കരൻ തന്നെയാണ് രചിക്കുക എന്നും, എന്നാൽ അതിനും കുറച്ചു കാത്തിരിക്കേണ്ടി വരും എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.