കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന ചിത്രത്തിനായി മലയാള സിനിമാ പ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കോവിഡ് സാഹചര്യം മൂലം റിലീസ് നീണ്ടു പോയ ഈ ചിത്രം, സാഹചര്യങ്ങൾ അനുകൂലമായാൽ ഈ മാസം റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. അതിനു മുൻപായി ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ആറാട്ട് ട്രൈലെർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാട്ടുതീ പോലെ പടർന്നു പിടിക്കുകയാണ് ഈ ട്രെയിലറിലെ മോഹൻലാലിന്റെ മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകളും. കിടിലൻ ആക്ഷനും കോമെടിയും എല്ലാം കോർത്തിണക്കി ഒരുക്കിയ ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ ആണ് ആറാട്ട് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്.
റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യൺ വ്യൂസ് യൂട്യൂബിൽ മറികടന്ന ഈ ചിത്രം ഇപ്പോൾ രണ്ടു മില്യൺ വ്യൂസ് എന്ന നേട്ടത്തിലേക്കും റെക്കോർഡ് വേഗത്തിലാണ് കുതിക്കുന്നത്. കണ്ടവർ വീണ്ടും വീണ്ടും കാണുന്ന ഈ ട്രൈലെർ തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിക്കഴിഞ്ഞു എന്ന് ഈ ട്രെയിലറിന് ലഭിക്കുന്ന പ്രതികരണങ്ങൾ കാണിച്ചു തരുന്നു. സൂപ്പർ ഹിറ്റ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നതാണ് ഇതിന്റെ ഒരു സവിശേഷത. ഏറെക്കാലത്തിനു ശേഷമാണ് ഒരു കംപ്ലീറ്റ് മാസ്സ് മസാല ചിത്രം മലയാളത്തിൽ വരുന്നത് എന്നതിന്റെ ആവേശത്തിൽ കൂടിയാണ് സിനിമാ പ്രേമികളും ആരാധകരും. ഒരു പക്കാ മോഹൻലാൽ ഷോ തന്നെയാണ് ആറാട്ടിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.