തലയുടെ വിളയാട്ടു എന്ന ആറാട്ടിന്റെ തീം സോങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ഇന്ന് മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ മലയാള സിനിമ പ്രേക്ഷകർ മാത്രമല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഈ ചിത്രം. ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐ എം ഡി ബി ലിസ്റ്റിലാണ് ഇപ്പോൾ ആറാട്ട് ഒന്നാം സ്ഥാനത്തു തന്നെ ഇടം പിടിച്ചിരിക്കുന്നത്. ഇതാദ്യമായി അല്ല ഒരു മോഹൻലാൽ ചിത്രം ഈ നേട്ടത്തിൽ എത്തുന്നത്. പുലി മുരുകൻ, ഒടിയൻ, ലൂസിഫർ, ദൃശ്യം 2, മരക്കാർ തുടങ്ങി ഒട്ടേറെ മോഹൻലാൽ ചിത്രങ്ങൾ ഈ നേട്ടം ഇതിനു മുൻപ് കൈവരിച്ചിട്ടുണ്ട്.
അന്പത്തിയെട്ടു രാജ്യങ്ങളിൽ റിലീസ് ചെയ്തു ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ തീയേറ്റർ റിലീസ് ആയി എത്തുന്ന മലയാള ചിത്രം എന്ന റെക്കോർഡ് നേടാൻ ഒരുങ്ങുകയാണ് ഈ മോഹൻലാൽ ചിത്രം. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി പതിനെട്ടിനാണ് ആഗോള റിലീസ് ആയി എത്തുക. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് നാല് സംഘട്ടന സംവിധായകർ ചേർന്നാണ് സംഘട്ടനം ഒരുക്കിയത്. രാഹുൽ രാജ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ, രാമചന്ദ്ര രാജു, നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിട്ടുണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.