ബോളിവുഡ് കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്നാണ് ആരാധകര്‍ വിളിക്കുക എങ്കിലും കുറച്ചു നാളുകളായി ബോക്സോഫീസ് പവര്‍ ഒക്കെ നഷ്ടപ്പെട്ട ഷാരൂഖ് ഖാനെയാണ് പ്രേക്ഷകര്‍ കാണുന്നത്.
ക്ലാസ്സ് സിനിമകളിലൂടെ ആമിര്‍ ഖാനും മാസ്സ് സിനിമകളിലൂടെ സല്‍മാന്‍ ഖാനും ബോക്സോഫീസ് അടക്കി ഭരിക്കുമ്പോള്‍ ഷാരൂഖ് ഖാന് വലിയ വിജയങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയുന്നേയില്ല.
ദില്‍വാലെ, ജബ് ഹാരി മെറ്റ് സെജല്‍, റയീസ് തുടങ്ങിയ സിനിമകള്‍ പ്രതീക്ഷകളോടെ എത്തിയെങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല.
കൂടാതെ ജബ് ഹാരി മെറ്റ് സെജലിന്‍റെ വിതരണക്കാര്‍ നഷ്ടപരിഹാരം ഷാരൂഖ് ഖാന്‍ തരണമെന്ന് പറഞ്ഞതും ഷാരൂഖിന് തിരിച്ചടിയായി.
ആനന്ദ് എല്‍ റായിയാണ് ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഈയിടെ നടന്ന ഒരു മീഡിയ അഭിമുഖത്തില്‍ ഷാരൂഖ് ഈ പരാജയങ്ങളെ എങ്ങനെ നോക്കി കാണുന്നു ഇതെല്ലാം അടുത്ത സിനിമയെ ബാധിക്കില്ലെ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായിയുടെ മറുപടി ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.
“എല്ലാ നടന്മാരും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച് ഷാരൂഖ് ഖാന് കൃത്യമായി അറിയാം. പക്ഷേ പുതിയ സിനിമയെ കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷകളുണ്ട്. ബോക്സോഫീസ് കളക്ഷനെ കുറിച്ച് അദ്ദേഹത്തിന് വ്യാകുലതകളൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് പേടി ഈ പരാജയങ്ങള്‍ തന്‍റെ ആരാധകരെ തന്നില്‍ നിന്നും അകറ്റുമോ എന്നാണ്” ആനന്ദ് എല്‍ റായി പറയുന്നു.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
This website uses cookies.