സുരേഷ് ഗോപിയുടെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രണ്ജി പണിക്കറുടെ തിരക്കഥയില് ജോഷി സംവിധാനം ചെയ്ത ‘ലേലം’. ഇടിവെട്ട് ഡയലോഗുകൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും ആനക്കാട്ടില് ചാക്കോച്ചി എന്ന കഥാപാത്രം മലയാളികളുടെ മനസ് കീഴടക്കിയിരുന്നു.
20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ആനക്കാട്ടിൽ ചാക്കോച്ചി. രഞ്ജി പണിക്കര് തിരക്കഥയെഴുതുന്ന ചിത്രത്തില് സുരേഷ്ഗോപി തന്നെയാണ് നായകനായെത്തുന്നത്. അടുത്ത വര്ഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വീണ്ടും സിനിമാജീവിതത്തിലേക്ക് തിരിച്ചുവരുന്ന ചിത്രമാണിത്. കസബ’യ്ക്കു ശേഷം നിഥിന് രഞ്ജി പണിക്കര് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ലേലം 2 നുണ്ട്.
1997 ലായിരുന്നു ലേലം റിലീസ് ചെയ്തത്. എംജി സോമന്, നന്ദിനി, സിദ്ദിഖ്, മണിയന് പിള്ള രാജു, എന്എഫ് വര്ഗ്ഗീസ്, സ്പടികം ജോര്ജ്ജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിച്ചത്. ലേലത്തിന്റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള് ലേലം 2ലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ എം ജി സോമന്, എന് എഫ് വര്ഗീസ്, കൊച്ചിന് ഹനീഫ തുടങ്ങിയവർക്ക് പകരം എത്തുന്ന താരങ്ങൾ ആരാണെന്ന് വ്യക്തമല്ല.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.