ഈ വർഷം എന്ന് മാത്രം പറഞ്ഞാൽ പോരാ, കഴിഞ്ഞ കുറച്ചു വർഷത്തിനിടയിൽ ജിമ്മിക്കി കമ്മലിന്റെ അത്രയും തരംഗമായി മാറിയ ഒരു ഗാനം മലയാള സിനിമയിൽ നിന്നുണ്ടായിട്ടില്ല. ഈ ഗാനത്തിന്റെ ആയിരക്കണക്കിന് വേർഷനുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവനും, വിദേശത്തും വരെ വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ- ലാൽ ജോസ് ചിത്രത്തിലെ ഈ ഗാനം ആവേശമായി കഴിഞ്ഞു.
ഷാൻ റഹ്മാൻ എന്ന മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ സംഗീത സംവിധായകരിൽ ഒരാൾ ആണ് . ജിമ്മിക്കി കമ്മൽ തരംഗത്തിന് ശേഷം ഷാൻ റഹ്മാൻ എന്ന പ്രതിഭ എത്തുന്നത് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നു കൊണ്ടാണ്.
നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ഈ ഈ ചിത്രം ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. അനു സിതാര നായിക ആയെത്തുന്ന ഈ ചിത്രം ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പറയുന്നത് . ആക്ഷേപ ഹാസ്യ രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
ഒരു ആനയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . സിബി തോട്ടുപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ശരത് ബാലൻ ആണ്. വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
ഈ ചിത്രത്തോടൊപ്പം, ജയസൂര്യയുടെ ആട് 2 , വിനീത് ശ്രീനിവാസന്റെ തന്നെ അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങൾക്കും സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഏതായാലും ജിമ്മിക്കി കമ്മൽ പോലെ കേരളം മുഴുവൻ ആഘോഷിക്കുന്ന ഒരുപിടി ഗാനങ്ങൾ ഷാൻ നമ്മുക്ക് സമ്മാനിക്കും എന്ന് പ്രതീക്ഷിക്കാം.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.