വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. ഹാഷിം എന്ന കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യവിരുന്നായിരിക്കും ഈ ചിത്രമെന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്.
സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്, മാമുക്കോയ, വിശാഖ്, ഹരീഷ് കണാരന്, ബിജുക്കുട്ടൻ, ധര്മജന് ബോള്ഗാട്ടി, പ്രിയങ്ക, മഞ്ജുവാണി എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെയും മനുമഞ്ജിത്തിന്റെയും വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. പോയട്രി ഫിലിംഹൗസിന്റെ ബാനറില് സിബി തോട്ടുപുറം, നേവിസ് സേവ്യര് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മുഴുനീള ആനചിത്രം എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ. നന്തിലത്ത് അർജുനാണ് ശേഖരൻ കുട്ടി എന്ന ആനയായി എത്തുന്നത്. അഭിനേതാക്കളായ വിനീത് ശ്രീനിവാസനും വിശാഖും ചിത്രീകരണത്തിനു മുമ്പ് തന്നെ നന്തിലത്ത് അർജുനനുമായി സൗഹൃദം പങ്കിടാൻ എത്തിയിരുന്നു. ആനയുമൊത്തുള്ള താരങ്ങളുടെ ചിത്രങ്ങളും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഓരോ ഷോട്ടിലും വളരെ കൃത്യമായി അഭിനയിച്ച് നന്തിലത്ത് അര്ജുനന് യൂണിറ്റിലുള്ളവരെയൊക്കെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും വിനീത് മുൻപ് പറയുകയുണ്ടായി. എന്തായാലും ആക്ഷേപ ഹാസ്യമായി ഒരുക്കിയിരിക്കുന്ന ഈ ആനചിത്രം, ക്രിസ്മസ് സീസൺ ചിരിയുടെ പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.