ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ആനചിത്രമാണ് ‘ആന അലറലോടലറൽ’. മുൻപ് ആനയെ കേന്ദ്രകഥാപാത്രമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിൽ അഭിനയിച്ച ആനകൾക്കൊന്നും ലഭിക്കാത്തത്ര ആരാധകരാണ് ‘ആന അലറലോടലറലൽ’ എന്ന ചിത്രത്തിലെ ശേഖരൻകുട്ടിയെ അവതരിപ്പിച്ച നന്തിലത്ത് അർജുനന് ലഭിക്കുന്നത്. ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും മറ്റും ചുരുങ്ങിയ സമയം കൊണ്ടുതന്നെ നന്തിലത്ത് അർജുനൻ സിനിമാപ്രേമികളുടെ മനം കവർന്നിരുന്നു. ചിത്രം പുറത്തിറങ്ങിയതോടുകൂടി കൂടുതൽ ആവേശത്തിലാണ് ആരാധകർ.
വൈകുണ്ഠപുരം എന്ന ഗ്രാമത്തിലെ ശേഖരന്‍ കുട്ടിയുടെ 15 വര്‍ഷത്തെ ജീവിതവും പലരുമായുള്ള ആത്മബന്ധവും ചിത്രത്തിൽ ഭംഗിയായി അവതരിപ്പിക്കാൻ നന്തിലത്ത് അർജുനന് കഴിഞ്ഞിട്ടുണ്ട്. ഓരോ ഷോട്ടിലും വളരെ കൃത്യതയോടെയാണ് നന്തിലത്ത് അര്‍ജുനന്‍ അഭിനയിച്ചതെന്ന് മുൻപ് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ചെവിയുടെയും തുമ്പിക്കൈയുടെയും അനക്കം വരെ വളരെ കൃത്യമായി ചെയ്‌ത് അർജുനൻ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും അവർ വ്യക്തമാക്കിയിരുന്നു.
അനു സിത്താരയാണ് ‘ആന അലറലോടലറലി’ൽ വിനീത് ശ്രീനിവാസന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ബിജുക്കുട്ടൻ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തെസ്‌നി ഖാൻ, പ്രിയങ്ക, മഞ്ജുവാണി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനും മനുമഞ്ജിത്തും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത് ഷാന്‍ റഹ്മാനാണ്. പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവീസ് സേവ്യര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.