പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം ആന അലറലോടലറൽ നാളെ മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. നൂറിന് മുകളിൽ തീയേറ്ററുകളിൽ വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ശരത് ബാലൻ ആണ്. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രം നേടിയിരിക്കുന്നത്. പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി കെ തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് കഥ പറയുന്നത്. ഒരു ആനയും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .
അനു സിതാര ആണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ഹാരിഷ് കണാരൻ, മാമുക്കോയ, വിജയരാഘവന്‍, വിശാഖ് നായര്‍ , തെസ്നി ഖാൻ, ഇന്നസെന്റ് , ധർമജൻ, ബിജു കുട്ടൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴേ ഹിറ്റാണ്. ചിത്രത്തിന്റെ ട്രൈലെർ , പോസ്റ്റെർസ് തുടങ്ങിയവയും മികച്ച ജനശ്രദ്ധ നേടി എടുത്തത് ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ഈ വർഷത്തെ മൂന്നാമത്തെ റിലീസ് ആണ് ആന അലറലോടലറൽ. എബി, ഒരു സിനിമാക്കാരൻ എന്നിവയായിരുന്നു മറ്റു രണ്ടു റിലീസുകൾ. ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു ആനക്കഥ മലയാളത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.