എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ കേന്ദ്രികരിച്ച് വി.എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ബോളിവുഡിൽ നിന്ന് മഹാഭാരതം വരുന്നതായ് വാർത്തകൾ.ശ്രീകൃഷണനായ് അവതരിക്കുന്നത് സാക്ഷാൽ ആമീർഖാനും.വാർത്ത സ്ഥിതികരിച്ചത് മറ്റാരുമല്ല കിംഗ്ഖാൻ ഷാരുഖും .ആമീർഖാന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് മഹാഭാരതമെന്നും.കൃഷ്ണന്റെ കഥാപാത്രത്തെ ആമീർ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ തനിക്ക് അത് ഒരിക്കലും ചെയ്യാൻ സാധിക്കില്ലെന്നും അദ്ധേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ടാമൂഴം സിനിമയുടെ രൂപത്തിൽ ഒരുക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുമ്പോൾ മഹാഭാരതം ഒരുങ്ങുന്നത് വെബ്സീരിയസായിട്ടാണ്. ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സീരിയസിന്റെ തിരക്കഥ ഒരിക്കുന്നത് അഞ്ജു രാജാബാലിയാണ്. തിരക്കഥയിൽ ആമീർ തൃപ്തി അറിയിച്ചതിനാൽ പ്രീപ്രൊഡക്ഷൻ വർക്കുകൾ ഇനി വേഗത്തിലാകുമെന്നും അഞ്ജു രാജാബാലി പറയുന്നു.
മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം നിർമ്മിക്കാൻ വ്യവസായി പ്രമുഖൻ ബി.ആർ ഷെട്ടി രംഗത്തുണ്ടെങ്കിലും പ്രതീക്ഷിച്ച സമയത്ത് സിനിമ ആരംഭിക്കാഞ്ഞതിനാൽ തിരക്കഥ തിരികെ വാങ്ങാൻ എം.ടി കോടതിയെ സമീപിക്കുകയായിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.