ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ആമീർ ഖാൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒരുപാട് കളക്ഷൻ റെക്കോർഡുകളുള്ള നടൻ കൂടിയാണ് ആമീർ ഖാൻ. ആമീർ ഖാന്റെ മകളായ ഇറാ ഖാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഒരു യാത്ര പ്രേമിയാണ് തീയറ്റർ ആർട്ടിസ്റ്റ് കൂടിയായ ഇറാ ഖാൻ. ഈ വര്‍ഷം ആദ്യം നെയ്ല്‍ ദ്വീപിലേക്ക് നടത്തിയ യാത്രയുടേയും അവിടെ സ്‌നോര്‍ക്കലിങ് ചെയ്യുന്നതിന്റെയുമൊക്കെ ഒരുപാട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ചിത്രങ്ങൾ വൈറൽ ആയത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഇറാ ഖാൻ ലോക്ക് ഡൗൺ കാലയളവിൽ യാത്രകൾ ഉപേക്ഷിച്ചു ഇരിക്കുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും സ്വതന്ത്രമായി തിരക്കുകൾ മാറ്റി വെച്ചു യാത്രകൾ ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്.
മുംബൈക്ക് സമീപമുള്ള ലോണാവാല എന്ന ഹില്‍സ്റ്റേഷനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ലോണാവാലയിലെ മച്ചന്‍ ട്രി ഹൗസ് എന്ന റിസോര്‍ട്ടിലെ അവധി ആഘോഷിച്ചിരിക്കുന്നത്. മഞ്ഞ ബിക്കിനി ടോപ്പില്‍ ട്രീഹൗസിലെ പൂളില്‍ നില്‍ക്കുന്ന ഇറയുടെ ചിത്രവും പുസ്തകം വായിച്ചുകൊണ്ട് ബാത്ടബിൽ വിശ്രമിക്കുന്ന ചിത്രവുമാണ് സിനിമ പ്രേമികൾ ഇപ്പോൾ ഏറ്റടുത്തിരിക്കുന്നത്. മുംബൈയിലും പരിസരത്തുമുള്ള ആളുകള്‍ക്ക് വാരാന്ത്യ സന്ദര്‍ശനത്തിന് പറ്റിയയിടമാണ് ലോണാവാല. മനോഹരമായ പര്‍വതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത റിസോർട്ട് കൂടിയാണ് മച്ചൻ ടി ഹൗസ്. ആമീർ ഖാന്റെ മകൾക്ക് അച്ഛനെ പോലെ തന്നെ അഭിനയത്തിൽ ഏറെ താൽപ്പര്യമുള്ള വ്യക്തി കൂടിയാണ്. തീയറ്റർ ആര്ടിസ്റ്റായി പ്രവർത്തിക്കുന്ന ഇറാ ഖാൻ വൈകാതെ ബോളിവുഡിൽ രംഗ പ്രവേശനം ചെയ്യും. ഇറാ ഖാന്റെ ബോളിവുഡ് ചിത്രത്തിനായാണ് നോർത്ത് ഇന്ത്യൻ സിനിമ പ്രേംമികൾ കാത്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.